മിയാമല്‍ഹാര്‍
Sunday, January 13, 2013
Sunday, August 26, 2012
സുവനീര്‍
അക്ബര്‍ ഇരിങ്ങല്‍
23-12-1990
ബുധന്‍..
ഒരു പ്രത്യേകതയുമില്ലാത്ത മറ്റൊരു ദിവസം തുടങ്ങുന്നു എന്നെ കരുതിയുള്ളു,ഇന്ന് രാവിലെ വിരലില്‍ ചുറ്റിയ മുടി നാരുകള്‍ ജനല് തുറന്നു പുറതെക്കിടുമ്പോള്‍.ഗങ്ങേട്ടന്‍ അവധി കഴിഞ്ഞു പോകുമ്പോഴൊകേയും ഇങ്ങനെ തന്നെ ഒറ്റപ്പെടലും ആവര്‍ത്തന വിരസതയും.ഉണരുന്നു,കമലയ്ക്കു അടുക്കളയില്‍ ഒരു കൈ സഹായം, പന്നെ ധൃതിപെട്ടൊരു കുളി,റെയിലുകടന്നു സ്കൂളിലേക്ക് നീട്ടിയൊരു നടത്തം. അങ്ങിനെ നടന്നു നടന്നു മധ്യവയസ്സു പിന്നിലായി പോയതോ പോലും അറിഞ്ഞില്ല.
ഇന്ന് 9 A മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ,
സയലന്‍സ്....സയലന്‍സ്...
മേശയില്‍ രണ്ടുവട്ടം അമര്‍ത്തിയടിച്ചു. ക്ലാസ് മുറി ശാന്തമായി.
ചിലര്‍ പുഞ്ചിരിച്ചു കൊണ്ടും,ചിലര്‍ കണ്ണ് മിഴിച്ചും മറ്റുചിലര്‍ പ്രത്യേകിച്ചൊരു വികാരമില്ലതെയും ചോദ്യ പേപ്പറിനെ സമീപിച്ചു.രണ്ടു വട്ടം ക്ലാസ് മുറിയാകെ ചുറ്റി നടന്നു.പന്നെ ഉത്തരം പറയാന്‍വിഷമിച്ചും,വ്യഗ്രതപെടുകയും ചെയ്യുന്ന കുട്ടികളെ നോക്കി വെറുതെ ഇരുന്നു.പരീക്ഷണങ്ങളും പരീക്ഷകളും ഇവരുടെ ജീവിതത്തില്‍ അനുസ്യുതം തുടര്‍ന്നു കൊണ്ടിരിക്കും.ഉത്തരം പറഞ്ഞിട്ടും അനുവദിച്ച സമയം കഴിഞ്ഞതിനാല്‍ അസാധുവാകുന്ന ചില സന്നിഗ്ട ഘട്ടങ്ങളില്‍ ഇവര്‍ പകച്ചു നിന്നേക്കാം.ഈ ഇളം പ്രായങ്ങള്‍ നാളെ എന്തൊക്കെ ആരൊക്കെ ആവുമായിരിക്കും; ജയിച്ചിട്ടും പരാജയപെട്ട യുധിഷ്ട്ടിരനോ,പരാജയത്തിലും വിജയം നുകര്‍ന്ന ദുര്യോധനാണോ ആയേക്കാം.ആര്‍ക്കറിയാം..
ചിന്തകള്‍ ക്ലാസ് മുറിവിട്ടു നാലുപാടും ചിതരാന്‍ തുടങ്ങിയപ്പോള്‍ ബാഗില്‍ നിന്ന് ഒരു പുസ്തകമെടുത് മറിച്ചു.ഓഫീസ്മുറിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ പണിക്കര്‍ സാര്‍ ഒരു പുസ്തകം നീട്ടിയിട്ട് പറഞ്ഞു,''ടീച്ചര്‍ക്ക് സമയം കൊല്ലം,എഴുത്തുകാരന്‍ നമ്മുടെ അടുത്ത നാട്ടുകാരനാ,കക്ഷിയുടെ ആഴ്ചപതിപ്പിലെ കവിതകള്‍ ഞാന്‍ ശ്രദ്ടിക്കാറുണ്ട്,അത്ര പോര ഗദ്യം എന്നാലും വായിച്ചു പോകാന്‍ രസമുണ്ട്.
അയല്‍ നാട്ടുകാരനായ എഴുത്തുകാരനെ ഒന്ന് നോക്കിയതെയുള്ളൂ;കുട്ടബോധതിന്റെയോ,മറ്റെന്തിന്റെയോ ഒക്കെ പഴത്തൊലിയില്‍ ചവിട്ടി മലര്‍ന്നടിച്ചു വീണ പോലായി ഞാന്‍. അവിടവിടെ കിളിര്‍ത്ത താടി രോമങ്ങളും അല്പം നരകയറി നെറ്റിയില്‍ വീണുകിടക്കുന്ന നീളന്‍ മുടിയും ,അതവന്‍ തന്നെയാണെന്ന് പിന്നെയും പിന്നെയും നോക്കി വിശ്വസിക്കേണ്ടി വന്നു.മൂര്‍ദ്ധാവു മുതല്‍ കാല്‍വിരല്‍ വരെ അധികം മോശമല്ലാതെ ചൂളിപ്പോയത് അതീവ സ്വകാര്യമായിട്ടനെങ്കിലും അതെന്തിനായിരുന്നു എന്നാ ചോദ്യം മലര്‍ന്നു വീണ വണ്ടിനെ പോലെ എന്റെ മനസ്സില്‍ കരങ്ങികൊണ്ടിരുന്നു.
കരിമ്പന്‍ കുത്തിയ വെള്ള ഒറ്റമുണ്ട് ,പചെന്ന മണക്കുന്ന തലമുടി,കറുത്ത് രൂപ ഭംഗിയില്ലാത്ത അവന്റെ മെലിഞ്ഞ ശരീരം,എല്ലാം എന്റെ 'ഉള്ള വീട്ടിലെ'അഹഭാവം നിറഞ്ഞ പരിഹാസം തട്ടികളിച്ച ഇന്നലെകള്‍ അടിവയറ്റില്‍ നിന്നും തികട്ടി വരുന്നു.അവന്റെ അന്നത്തെ ചിത്രം കുറ്റബോധത്തോടെ ഓര്‍മവരുന്നു. നിലമറന്നു എനിക്കുനേരെ നീട്ടിയ ഒരു പ്രണയതിന്റെയോ,അവനോടുള്ള നികൃഷ്ടമായ അവഗണയുടെയോ ആകാം ആ കുറ്റബോധം.
മസ്സിന്റെ കുമ്പസാരകൂട്ടില്‍ കയറിനിന്നു എനിക്കിന്ന് ഏറ്റു പറയാന്‍ തോനുന്നു,എനിക്കവന്റെ കണ്ണുകളെ ഭയമായിരുന്നു.അവന്റെത് പോലുള്ള ശരീരത്തില്‍ അത്തരം വശ്യമായ കണ്ണുകള്‍ എനിക്ക് ഉള്‍ക്കൊള്ളുവാനെ കഴിഞ്ഞിരുന്നില്ല.ഉറക്കത്തിനു മുന്‍പുള്ള ചെറിയ ഇടവേളകളില്‍ ആ കണ്ണുകളിലെ വശ്യത എന്നെ പ്രണയ പെടുത്തികലയുമോ എന്നാ ഭയം അന്നെന്നെ അലട്ടിയിരുന്നു. അവനോടുള്ള അവഞ്ഞയുടെ മതില്‍കെട്ടിനപ്പുരം ഞാനും ആ ഭയവും ഒളിക്കുകയായിരുന്നു.
പുസ്തകം മറിച്ചപ്പോള്‍ ഓര്‍മകളുടെ കരിയിലകള്‍ പേറി വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്ന് ഒരു കാറ്റ് വീശിയടിച്ചപോലെ തോന്നി. ആ പൊടിപടലമടങ്ങിയപ്പോള്‍ അക്ഷരങ്ങള്‍ തെളിഞ്ഞു വന്നു.
ഒന്ന്.
ഓലമേഞ്ഞ മങ്കട്ട വീട്,
ഇറയില്‍ തൂങ്ങുന്ന മണ്ണെണ്ണ വിലക്ക്,ചാണകം മെഴുകിയ നിലം,കവിലോട്ടി മെലിഞ്ഞു ശോക ഗ്രസ്തയായ അമ്മ,ഉമ്മര ചുമരില്‍ സൂചി കുത്തി കുത്തി ഓട്ട വീണ ഗ്രാമീണ ബാങ്കിന്റെയോ,സഹകരണ ബാങ്കിന്റെയോ കലണ്ടര്‍,കട്ടിള പടിയില്‍ ഒരു '' ശ്രീ മുത്തപ്പന്‍ ഈവീടിന്റെ ഐശ്വര്യം ''..എല്ലാമത് തന്നെ.ഒരു ദരിദ്രന്റെ വീട് ഇതിലും മികച്ചതായി ഒരുക്കുവാന്‍ കഴിയില്ല.കുറുക്കന്‍ മാവ് കടന്നു വെട്ടുവഴിയിലേക്ക് ഇറങ്ങി നടക്കുമ്പോള്‍ പവിത്രന്‍ പതിവ് പോലെ വീട് നോക്കി ഗദ്ഗദം ചവച്ചിറക്കി.
വെളുക്കാന്‍ മടിച്ചു മടിച്ചു മഞ്ഞു പുതച്ചുറങ്ങുന്ന പുലരിയെ ആലോസരപെടുത്തി അവന്‍ പുഴക്കരയിലേക്ക് നടന്നു.പൂഴി തോണി നിറയുവോളം ഇനി ഈ മകരകുളിരില്‍ മുങ്ങി നിവരണം.റാക്ക് കുടിച്ചു കൊള്ളാന്‍ രാഘവന്‍ അഴീക്കല്‍ കടവിലെ പീടിക തിണ്ണയില്‍ നിശ്ചലനായ ശേഷം കുല തൊഴിലിനോപ്പം ഇങ്ങനെ മുങ്ങി നിവരുന്നു,മടപ്പള്ളി കോളേജിലെ ചവോക്ക് മരങ്ങളും ഇന്ഗ്ലിഷ് ബ്ലോക്കും ഒരു കാന്തം പോലെ വലിച്ചടുപ്പിക്കുന്നത് കൊണ്ട്.
ഓരോ തവണ മുങ്ങി നിവരുമ്പോഴും,വേലിയിരക്കത്തിലെ നഗ്നമായ പുഴയുടെ മുകളിലുടെ ഒരു പ്രവചകയെ പോലെ അക്കരതുരുത്തില്‍ വീണുകിടക്കുന്ന തേങ്ങ പെറുക്കാന്‍ പോകുന്ന മാതുവമ്മയെ കാണാം.പുഴവക്കത്തു പ്രഭാത കര്‍മ്മം കഴിഞ്ഞു ചന്തി കഴുകി,ട്രൌസര്‍ ചുമലിലിട്ടു നടന്നു പോകുന്ന രാവുട്ടിയെയും മീന്‍ കാരന്‍ മാപ്പിളയേയും കാണാം.പരപരാ വെളുപ്പിന് കുത്തി തിരുമ്പാന്‍ വരുന്ന പെണ്ണുങ്ങളുടെ അവ്യക്തമായ മാറിടം കാണാം,..കാഴ്ചയുടെ ഊലപരപ്പില്‍ നിന്ന് പിന്നെയും പുഴയുടെ ഗര്‍ഭപാത്രത്തിലേക്ക്.
കരിമ്പന്‍ കുത്തിയ ഒറ്റമുണ്ടിന്‍റെ തലപ്പില്‍ പിടി വിടാതെ ആട്സ് കോളേജിന്റെ പടവുകള്‍ കിതപ്പുകള്‍ പിന്നിലാക്കി ഓടിക്കയറും. കിതെ പ്പുകളെ കാച്ചി പഴുപ്പിച്ചു മൂര്‍ച്ചയുള്ള ആയുധമാക്കും,അതുമായി ഏതോ ഒരു പട നയിക്കും,നിശ്വാസവും നിഴലും കാവല്‍ ഭടന്‍മാരാകും.
ഒരു മഴക്കാലം ചേമ്പിലകുമ്പിളില്‍ അവശേഷിപ്പിച്ച തെളിനീരുപോലത്തെ ജീവനും കൊണ്ട് കാറ്റാടി മരത്തനാലിലുടെ യുഗങ്ങള്‍ താണ്ടി ഞാന്‍ ഓടി കൊണ്ടിരിക്കും. എനിക്കിത് വഴുതി പോകാതെ നോക്കണം.പിന്നിട്ട വഴികളിലത്രയും എന്റെ കാല്‍ പാടുകള്‍ ചരിത്രത്തിന്റെ ശിലാലിഖിതമായി മണ്ണ് മൂടപെടും. ഒരിക്കലോരുനാല്‍ ചരിത്ര ഖനനത്തില്‍ ഞാന്‍ മുളച്ചു പൊന്തും.കാല 'അവന്റെ കഥ'യായി അത് പുതു നാമ്പുകള്‍ക്ക് പകര്‍ന്നു കൊടുക്കും......
''ടീച്ചര്‍ പേപ്പര്‍....?
എക്സ്ട്ര ഷീറ്റിനു മൂന്നാമത്തെ ബഞ്ചിലെ പെണ്‍കുട്ടി എഴുന്നേറ്റു നിന്നു.
അത് പിന്നെ പടര്‍ന്നു ഏറെ കൈകള്‍ എനിക്ക് നേരെ നീണ്ടു വന്നു.പുസ്തകം അടയാളമിട്ടു മടക്കി വച്ചു ബന്ച്ചുകല്‍ക്കിടയിലുറെ നടന്നു.ഈ അധ്യായന വര്‍ഷതോറെ ഈ ഹൈസ്കൂളിന്റെ ചെങ്കുത്തായ വഴികള്‍ ഇറങ്ങും,പിന്നെ കുറെ ഓര്‍മകളുടെ ഭാരം പേറി പഠിച്ചിറങ്ങിയ കോളെജിലേക്ക് തന്നെ ഗൌരവക്കാരിയായ മലയാളം ടീച്ചറായി ആ പടവുകള്‍ കയറും.കാറ്റാടി മരങ്ങള്‍ വിരിച്ച തണലുകള്‍ താണ്ടി,മുദ്രാവാക്യങ്ങള്‍ പതിഞ്ഞ ചുമരുകള്‍ താണ്ടി,അക്ഷരങ്ങള്‍ മണക്കുന്ന വായനശാല താണ്ടി..
ഇന്നിനി വയ്യ,
ഉറക്കം എന്നെ കാമിക്കുന്നു,
ഞാനൊന്ന് വഴങ്ങി കൊടുക്കട്ടെ..
24-12-1990
വ്യാഴം...
സ്കൂളടച്ചു..
കുറെ ഓര്‍മകളും,നഷ്ടങ്ങളും,സങ്കടങ്ങളും ആ ചെങ്കുത്തായ വഴികള്‍ ഇറങ്ങി എന്റെ കൂടെ വന്നത് പോലെ..
ഒന്നിനും വയ്യ ഒന്നുറങ്ങട്ടെ,
25-12-1990
വെള്ളി..
ഈ വര്‍ഷത്തെ അവസാന ആഘോഷവും കഴിഞ്ഞു,90 നു ഇനി വെറും ആറു നാളുകള്‍ മാത്രം അവശേഷിക്കുന്നു.ഇനിയുമെന്തൊക്കെയോ ചെയ്തു തീര്‍ക്കനുണ്ടായിരുന്നില്ലേ എന്ന് ആലോചിക്കുന്നപോലെ പകച്ചു നില്‍ക്കുന്നു.ഇനി നേരമില്ല ഒന്നിനും,അവശേഷിപ്പുകളെല്ലാം പുതിയ വര്‍ഷത്തിനു ഏല്‍പ്പിച്ചു തിരിഞ്ഞു നോക്കാതെ കാലത്തിനു പിന്നില്‍ മറയണം.പിന്നെയുമൊരു നിമിഷം നിന്നു മന്ത്രിക്കുന്നപോലെ 'കുറെ പേര്‍ക്ക് ഞാന്‍ നല്ല ഓര്‍മകളുടെ വര്‍ഷമായിരിക്കും,കുറെ പേര്‍ക്ക് അല്ലാതെയും..എന്നെ വെറുക്കാതിരിക്കുക'. കാലങ്ങള്‍ക്കുമപ്പുരം ആരൊക്കെയോ ''90 കള്‍'' എന്ന നഷ്ട സുഗന്ധം അരുമയായി വാസനിക്കുമെന്ന പ്രത്യാശയോടെ,..വിടതരിക.
26-12-1990
ശനി..
...........
27-12-1990
ഞായര്‍..
.......... .........
''ഷാനു..?
നീ എന്തെടുക്കുവാ..? പരതണ്ട എനിക്ക് കിട്ടി''-തോല്‍പെട്ടിയുടെ ചെറിയ കള്ളിയില്‍ നിന്നു ഒരു ഫോട്ടോ എടുത്തു വേദിക നീട്ടി വിളിച്ചു.
''...ഛെ,
ആ ആറു ദിവസം ടീച്ചര്‍ ഒന്നും എഴുതിയിട്ടില്ല..!!! ആ പുസ്തകം പിന്നെന്തായി എന്നും അറിയില്ല..!!''-കൈയ്യിലുള്ള ഡയറി മറിച്ചു നോക്കികൊണ്ട് ഷെല്ഫിനു പിറകില്‍ നിന്നും ഷാനവാസ് വേദികയോടും തന്നോടു തന്നെയും പറഞ്ഞു. ''ഫോട്ടോ പരത്തി നടന്നപ്പോ 90 ന്‍റെ ഒരു വാസന,ഞാനതങ്ങു ആസ്വദിച്ചു വായിക്കുവയിരുന്നു.bad luck,ഇടക്ക് വച്ചു മുറിഞ്ഞു പോയി''ഷാനവാസ് ഡയറിയിലെ പൊടി തുടച്ചു കൈയ്യിലോതുക്കി.
വിജയ ഭാവത്തില്‍ കൈയ്യിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ വേദിക അവനുനേരെ നീട്ടി,ഡയറി ക്കുള്ളിലെ നിലവറ തുറന്നു കിട്ടിയ നിധി അവന്‍ അവള്‍ക്കും പകര്‍ന്നു കൊടുത്തു.ശകാരിക്കാന്‍ വെമ്പിയ അവള്‍ കാതരയായി,സ്വതവേ വിടര്‍ന്ന അവളുടെ കണ്ണുകള്‍ പിന്നെയും വിടര്‍ന്നു വന്നു.
''അപ്പോള്‍ അതിനു ശേഷമുള്ള ഡയറികള്‍..? ആ കഥയുടെ ബാക്കി..?''ജിജ്ഞാസയോടെ അവള്‍ ചോദിച്ചു.
''ഒന്നുമില്ല,ഇതിനു മുന്‍പോ ശേഷമോ ഉള്ള ഡയറിയുമില്ല'',- നിര്‍വികാരനായി ഷാനവാസ് പറഞ്ഞു.
നീയെന്താ ഇങ്ങനെ നോക്കുന്നെ..?
''ഞാന്‍ നോക്കുവാര്‍ന്നു നിന്റെ കണ്ണിലും ആ എഴുത്തുകാരന്റെ പോലെ വല്ല പ്രത്യേകതയും ഇണ്ടോ എന്ന്..''- അവന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട് വേദിക പറഞ്ഞു.
''എന്നിട്ടെന്തെങ്കിലും കണ്ടു പിടിച്ചോ..?
''ങ്ങും..ഒന്ന് കണ്ടു പിടിച്ചു, നിന്റെ കൃഷ്ണ മണിക്ക് തവിട്ടു നിറമാണ്,ഇത്രെയുംയിട്ടും ഞാനിത് കണ്ടില്ലല്ലോ എന്നാ ഞാനലോചിക്കുന്നെ..!'' - അവള്‍ ആശ്ച്ചര്യതോടെ പറഞ്ഞു.
-''ഇത്രെയും കാലം നീ എന്റെ കണ്ണുകളില്‍ നോക്കിയിരുന്നില്ല അത് തന്നെ കാരണം,അങ്ങിനെ നോക്കിയിരുന്നെങ്കില്‍ നമ്മള്‍ ഇത്ര നല്ല സുഹൃത്തുക്കള്‍ ആകുമായിരുന്നില്ല''ഒരു വലിയ തത്വം പോലെ ഷാനവാസ് പറഞ്ഞു.അവളതു കേള്‍ക്കുകയോ കേള്‍ക്കാതിരിക്കുകയോ ചെയ്തില്ല.
വേദികയെ പാട്ടിലാക്കി അക്ടിവയുടെ പിന്നില്‍ കയറി ഇങ്ങോട്ട് പുറപ്പെടുമ്പോള്‍,''മലയാളം ബ്ലോക്കില്‍ നീല കുറിഞ്ഞി പൂത്ത കാലം''കോളേജ് സുവനീരില്‍ അകാലത്തില്‍ പൊളിഞ്ഞു പോയ വിനോദിനി ടീച്ചറെ കുറിച്ച് ഒരു ഓര്‍മ്മക്കുറിപ്പ്, ടീച്ചറുടെ വീട്ടില്‍ നിന്നു ഒരു ഫോട്ടോ സംഘടിപ്പിക്കുക ,പന്നെ വൃദ്ധരായ ടീച്ചരുറെ അച്ഛനെയും അമ്മയെയും കാണുക:അത് മാത്രമേ ഉണ്ടായിരുന്നുള്ളു.പക്ഷെ ഇതിപ്പോള്‍ കഥകളും ഓര്‍മകളും ഇടവഴി പലതു പിരിഞ്ഞു എവിടെയൊക്കെയോ എത്തി നില്‍ക്കുന്നു.ഫോട്ടോയിലെ ടീച്ചരുറെ ചിരിക്കുന്ന മുഖം നോക്ക്കി ഷാനവാസ് ആലോചിച്ചു.വേദിക അപ്പോഴും അവനെ ആദ്യമായി കാണുന്നപോലെ നോക്കിക്കൊണ്ടിരിക്കയാണ്.
''ദാ ഷാനു നീ എടുത്തോ..?കീ അവനു നീട്ടി അവള്‍ പറഞ്ഞു.
''വേണ്ട ഡാ,എന്റെ ഇടക്കിടെ ബ്രയ്ക് ഇടാനുള്ള തോന്നലിനെ വെറുതെ പരീക്ഷിക്കേണ്ട,നീ എടുത്താ മതി''അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
കണ്ണുകള്‍ വിടര്‍ത്തി ചുണ്ട് ഒരു വശം കോട്ടി കുസൃതിയായി ചിരിച്ചു അവള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
വെട്ടുവഴിയിലുടെ 'N.വിനോദിനി ടീച്ചര്‍ സ്മരണ DYFI' എന്നെഴുതിയ ചുവപ്പ് പെയിന്റ് അടിച്ച ബസ് സ്റ്റോപ്പ് കടന്നു പ്രധാനനിരത്തില്‍ കയറി.''നീ എന്താ ആലോചിക്കുന്നെ?
ഇന്ടികേറ്റര്‍ ഇട്ടു വലത്തോട്ടെക്ക് തിരിയുമ്പോള്‍ വേദിക ചോദിച്ചു. ''ഒരോര്‍മകുറിപ്പിന് വേണ്ടിയുള്ള യാത്രയായിരുന്നു ഇത്,യാത്രയുടെ അന്ത്യം ഉത്തരമന്വേഷിക്കുന്ന കുറെ ചോദ്യങ്ങളുടെ വാസന അദ്രിശ്യമായി പിന്തുടരുന്നതുപോലെ,ഇതായിരുന്നു ആ പുസ്തകം..?ആ എഴുത്തുകാരന്‍..?എഴുത്തുകാരന്റെയും പുസ്തകത്തിന്റെയും പേര് എന്ത് കൊണ്ട് ടീച്ചര്‍ എഴുതിയില്ല..?കുപ്പിതുറന്നു വന്ന ഭൂതത്തെ പോലെ കുറെയേറെ ചോദ്യങ്ങള്‍ ആ മുറിവിട്ടു നമ്മളെ പിന്തുടരുന്നപോലെ.നമ്മളുടെ യാത്രയില്‍ ഇതിന്‍റെ എല്ലാം ഉത്തരം നമുക്ക് കിട്ടുമെന്ന് മനസ്സ് പറയുന്നു.''
''എന്നുവച്ചാല്‍ ഇത് യാത്രയുടെ തുടക്കമെന്നര്‍ത്ഥം, അപ്പോള്‍ സാത്യകി ആയെങ്കിലും ഞാനുമുണ്ട് കൂടെ,'' ഹൃദയത്തിലെ വലിയ ചിരിയുടെ ചെറിയ ഭാഗം മന്ദസ്മിതമായി അവളില്‍ നിന്നു പുറത്തു വന്നു.അവനതു കേള്‍ക്കതിരിക്കുകയോ മറുപടി പറയുകയോ ചെയ്തില്ല.നിശബ്ദ യാത്രക്ക് വേഗത കൂടി.
പ്രതീക്ഷിക്കാതെ വണ്ടി നിര്‍ത്തി തിരിഞ്ഞു നോക്കാതെ സൈഡ് ഗ്ലാസില്‍ നോക്കി അവള്‍ പറഞ്ഞു.''ഷാനു വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനെ ഒരു ഡയറി എഴുതാന്‍ എനിക്ക് ഒട്ടും താല്‍പ്പര്യമില്ല!!!''വിങ്ങലുകള്‍ ചങ്ങല പൊട്ടിച്ചു പുറത്തു ചാടിയ പോലെ തോന്നി ആ പ്രസ്താവന.
അവന്‍ ഒന്ന് പറഞ്ഞില്ല.
ഒന്നും പരയാതിരിക്കയാണ് അതിന്റെ മറുപടി എന്ന മട്ടില്‍ അവള്‍ വണ്ടി പിന്നെയും അതിവേഗത്തില്‍ നീക്കി തുടങ്ങി.
പുക ചുരുളുകള്‍ ദിക്കറിയാതെ നടു റോഡില്‍ വട്ടം കറങ്ങി.അതിനിപ്പുറം ചുവന്ന പൊട്ടായി ബസ് സടോപ്പും ,അങ്ങപ്പുരം കറുത്ത പൊട്ടായി അവരും അവ്യക്തമായി.
akku
Saturday, August 18, 2012
Friday, April 6, 2012
Wednesday, April 4, 2012
യാത്രക്കാരികളുടെ
ശ്രദ്ധയ്ക്ക്..
അക്ബര്‍ ഇരിങ്ങല്‍
'' യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,
മംഗലാപുരത്ത് നിന്ന് തിരുവനന്ത പുരം വരെ പോകുന്ന 8760 നമ്പര്‍ past passenger അല്പസമയത്തിനകം ഒന്നാം നമ്പര്‍
പ്ലാറ്റ് ഫോമില്‍ എതിചെരുന്നതാണ്; कृपया...
പ്രിയംവദ ആഴ്ചപതിപ്പ് ബാഗില്‍ മടക്കി വച്ച് പ്ലാറ്റ് ഫോമിന്‍റെ മുന്‍ ഭാഗത്തേക്ക് നടന്നു. വെക്കേഷന്‍ കഴിഞ്ഞു ഇന്നലെ പോകേണ്ടതാണ്,മടിച്ചു,ഇന്നിപ്പോള്‍ തിരക്കൊന്നുമില്ല.
ലേഡീസ് കമ്പാര്‍ട്മെ ന്ടില്‍ ഒരു തമിഴ് വൃദ്ധ ഒഴികെ മറ്റാരുമില്ല.ഹെഡ് സെറ്റ് ചെവിയില്‍ തിരുകി പ്രിയംവദ അരികു ചേര്‍ന്നിരുന്നു.വണ്ടി പല്ലവിയും അനുപല്ലവിയും കഴിഞ്ഞു ചരണത്തിലേക്ക് കടന്നു.
ഇടനാഴിയിലൂടെ ഒരു അശ്ലീല തമിഴ് ഗാനം മൂളലായും ചൂളമടിയായും കടന്നു പോയി.അതിനു പിന്നാലെ പോയ കറുത്ത് മെലിഞ്ഞു ആകെ മുഷിഞ്ഞ രൂപത്തെ പ്രിയംവദ ഒരിക്കലെ നോക്കിയുള്ളൂ.അല്‍പസമയം കറങ്ങി നിന്ന് ആ ചെറുപ്പക്കാരന്‍ പ്രിയംവദയുടെ മുന്‍പില്‍ വന്നിരുന്നു.
നാണയ തുട്ടുകള്‍ നിലത്തിട്ടു അത് പെരുക്കിയെടുക്കുമ്പോള്‍ തന്റെ കാല്‍ വിരലില്‍ തൊടാന്‍ ശ്രമിക്കുകയും,അശ്ലീല ചുവയോടെ നോക്കുകയും ചെയ്യുന്നത് പ്രിയംവദ ശ്രദ്ധിച്ചു.പ്രിയംവദ ശ്വാസമടക്കിപിടിച്ചിരുന്നു.നെഞ്ജത്തും മറ്റും ആഞ്ഞു പതിക്കുന്ന അയാളുടെ വെടക്ക് നോട്ടം പ്രിയംവദ ഷാള് കൊണ്ടും ബാഗ് കൊണ്ടും തട്ടി തെറിപ്പിച്ചുകൊണ്ടിരുന്നു.
രംഗം ഉച്ചപ്പട നിലവാരത്തിലേക്ക് തരം താഴാന്‍ തുടങ്ങിയപ്പോള്‍,പ്രിയംവദ എഴുന്നേറ്റു.മുള്ളിലുടക്കിയപോലെ ഷാള്‍ അവളെ പിന്നോട്ട് വലിച്ചു.പ്രിയംവദ കാലുകള്‍ ഒരു താളത്തില്‍ ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടും വച്ചു.
അടിനാഭിയില്‍ കൈ അമര്‍ത്തി പിടിച്ചു അയാള്‍ വിഷുവിനു കത്തിച്ച റാട്ട് പോലെ സീറ്റിനു താഴെ കിടന്നു കറങ്ങി.കാലിനിടയിലൂടെ ഇഴഞ്ഞു വരുന്ന ജലാശയവും അയാളുടെ പകച്ച നോട്ടവും കറക്ക ത്തിനിടയില്‍ പ്രിയംവദ ശ്രദ്ധിച്ചു.വയറ്റില്‍ കെട്ടിയ ഷാള്‍ ഒന്നുകൂടെ മുറുക്കി കാല്‍ വായുവില്‍ ഒരുവട്ടം ചുഴറ്റി മുന്നോട്ടു വന്നു.അടിനാഭിയില്‍ പറങ്കി മുളകരച്ചു തേച്ച പോലത്തെ എരിവു ശരീരമാകെ പടര്‍ന്നു അയാള്‍ ദയനീയമായി അവളെ നോക്കി. അശ്ലീലം ആ നോട്ടത്തില്‍ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.അന്തം വിട്ട അയാളുടെ മുഖം സെക്കന്റില്‍ മൂന്നു തവണ വലത്തോട്ടും രണ്ടുതവണ ഇടത്തോട്ടും അതിവേഗത്തില്‍ ചലിച്ചു.
ആ അടികള്‍ കാലു കൊണ്ട് തന്നെയായിരുന്നു എന്ന് അയാള്‍ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.''എന്നെ കൊല്ലരുതേ''എന്ന് പറയാനുള്ള ശേഷി പോലും അയാളില്‍ അവശേഷിക്കുന്നുന്ടായിരുന്നില്ല. ഒരു കൈ ജനനെന്ദ്രിയത്തിലും ,മറുകൈ കവിളത്തും വച്ചു അയാള്‍ ഹതാശനായി നിലത്തു കിടന്നു പുളഞ്ഞു.ഇടക്കിടെ അയാള്‍ തമിഴില്‍ നിലവിളിച്ചു.
അയാള്‍ 'നക്ഷത്രമെണ്ണി' ആറെഴെണ്ണം. ..
* * * * * * *
വൈ ദിസ് കൊലവെറി കൊലവെറി കൊലവെറി ഡി...
കൊലവെറി അലാറം കര്‍ണ്ണപടം തുളച്ചു കയറി.ഉറങ്ങാന്‍ സമ്മതിക്കില്ല എന്നുറപായപ്പോള്‍ പ്രിയംവദ ഉണര്‍ന്നു കൊടുത്തു.
കുളിക്കാന്‍ കയറുമ്പോള്‍ അമ്മയുടെ വക ഒരു ശകാരം വരവ് വച്ചു.''എന്താടി നേരത്തും കാലത്തും എഴുന്നേറ്റു പോകാന്‍ നോക്കിക്കൂടെ,ഇന്നലെ കിടന്നുരുണ്ടങ്ങ് മടിച്ചു കളഞ്ഞു.''
'' അമ്മെ പുലരാന്‍ കാലത്ത് ഞാന്‍ കണ്ട സ്വപ്നം തീരാന്‍ ഇത്രേം സമയമെടുത് അതാ..." എന്ന് പറയണമെന്ന് തോന്നി പറഞ്ഞില്ല നുള്ളിന്റെ എരിവോര്‍തപ്പോള്‍.
കണ്ണെഴുതി പൊട്ടുകുത്തി പുറപ്പെട്ടൊരുക്കിയെടുത്ത തന്റെ ശരീരം ഉന്തിലും തള്ളിലും വെടക്ക് നോട്ടത്തിലും പെട്ട് ,മംഗലാപുരം എക്സ്പ്രെസ്സില്‍ ഒന്ന് എറണാകുളം വരെ എത്തിക്കാന്‍ അവള്‍ വെട്ടുവഴി കടന്നു കവലയിലേക്കിറങ്ങി.
കവലയിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇന്ന് രാവിലെ പോട്ടിമുളച്ചപോലുള്ള നവജാത ബോര്‍ഡു കണ്ടു ഒരു വട്ടവും,അതില്‍ എഴുതിയത് വായിച്ചു മറ്റൊരു വട്ടവും പ്രിയം വദ ഞെട്ടി.
''JAPPAN KARATE DO KENYU RYU INDIA
ലേഡീസ് ബാച്ച് ഉടന്‍ ആരംഭിക്കുന്നു.....''.
ശ്രദ്ധയ്ക്ക്..
അക്ബര്‍ ഇരിങ്ങല്‍
'' യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,
മംഗലാപുരത്ത് നിന്ന് തിരുവനന്ത പുരം വരെ പോകുന്ന 8760 നമ്പര്‍ past passenger അല്പസമയത്തിനകം ഒന്നാം നമ്പര്‍
പ്ലാറ്റ് ഫോമില്‍ എതിചെരുന്നതാണ്; कृपया...
പ്രിയംവദ ആഴ്ചപതിപ്പ് ബാഗില്‍ മടക്കി വച്ച് പ്ലാറ്റ് ഫോമിന്‍റെ മുന്‍ ഭാഗത്തേക്ക് നടന്നു. വെക്കേഷന്‍ കഴിഞ്ഞു ഇന്നലെ പോകേണ്ടതാണ്,മടിച്ചു,ഇന്നിപ്പോ
ലേഡീസ് കമ്പാര്‍ട്മെ ന്ടില്‍ ഒരു തമിഴ് വൃദ്ധ ഒഴികെ മറ്റാരുമില്ല.ഹെഡ് സെറ്റ് ചെവിയില്‍ തിരുകി പ്രിയംവദ അരികു ചേര്‍ന്നിരുന്നു.വണ്ടി പല്ലവിയും അനുപല്ലവിയും കഴിഞ്ഞു ചരണത്തിലേക്ക് കടന്നു.
ഇടനാഴിയിലൂടെ ഒരു അശ്ലീല തമിഴ് ഗാനം മൂളലായും ചൂളമടിയായും കടന്നു പോയി.അതിനു പിന്നാലെ പോയ കറുത്ത് മെലിഞ്ഞു ആകെ മുഷിഞ്ഞ രൂപത്തെ പ്രിയംവദ ഒരിക്കലെ നോക്കിയുള്ളൂ.അല്‍പസമയം കറങ്ങി നിന്ന് ആ ചെറുപ്പക്കാരന്‍ പ്രിയംവദയുടെ മുന്‍പില്‍ വന്നിരുന്നു.
നാണയ തുട്ടുകള്‍ നിലത്തിട്ടു അത് പെരുക്കിയെടുക്കുമ്പോള്‍ തന്റെ കാല്‍ വിരലില്‍ തൊടാന്‍ ശ്രമിക്കുകയും,അശ്ലീല ചുവയോടെ നോക്കുകയും ചെയ്യുന്നത് പ്രിയംവദ ശ്രദ്ധിച്ചു.പ്രിയംവദ ശ്വാസമടക്കിപിടിച്ചിരുന്നു.നെഞ്ജത്തും മറ്റും ആഞ്ഞു പതിക്കുന്ന അയാളുടെ വെടക്ക് നോട്ടം പ്രിയംവദ ഷാള് കൊണ്ടും ബാഗ് കൊണ്ടും തട്ടി തെറിപ്പിച്ചുകൊണ്ടിരുന്നു.
രംഗം ഉച്ചപ്പട നിലവാരത്തിലേക്ക് തരം താഴാന്‍ തുടങ്ങിയപ്പോള്‍,പ്രിയംവദ എഴുന്നേറ്റു.മുള്ളിലുടക്കിയപോലെ ഷാള്‍ അവളെ പിന്നോട്ട് വലിച്ചു.പ്രിയംവദ കാലുകള്‍ ഒരു താളത്തില്‍ ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടും വച്ചു.
അടിനാഭിയില്‍ കൈ അമര്‍ത്തി പിടിച്ചു അയാള്‍ വിഷുവിനു കത്തിച്ച റാട്ട് പോലെ സീറ്റിനു താഴെ കിടന്നു കറങ്ങി.കാലിനിടയിലൂടെ ഇഴഞ്ഞു വരുന്ന ജലാശയവും അയാളുടെ പകച്ച നോട്ടവും കറക്ക ത്തിനിടയില്‍ പ്രിയംവദ ശ്രദ്ധിച്ചു.വയറ്റില്‍ കെട്ടിയ ഷാള്‍ ഒന്നുകൂടെ മുറുക്കി കാല്‍ വായുവില്‍ ഒരുവട്ടം ചുഴറ്റി മുന്നോട്ടു വന്നു.അടിനാഭിയില്‍ പറങ്കി മുളകരച്ചു തേച്ച പോലത്തെ എരിവു ശരീരമാകെ പടര്‍ന്നു അയാള്‍ ദയനീയമായി അവളെ നോക്കി. അശ്ലീലം ആ നോട്ടത്തില്‍ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.അന്തം വിട്ട അയാളുടെ മുഖം സെക്കന്റില്‍ മൂന്നു തവണ വലത്തോട്ടും രണ്ടുതവണ ഇടത്തോട്ടും അതിവേഗത്തില്‍ ചലിച്ചു.
ആ അടികള്‍ കാലു കൊണ്ട് തന്നെയായിരുന്നു എന്ന് അയാള്‍ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.''എന്നെ കൊല്ലരുതേ''എന്ന് പറയാനുള്ള ശേഷി പോലും അയാളില്‍ അവശേഷിക്കുന്നുന്ടായിരുന്നില്ല. ഒരു കൈ ജനനെന്ദ്രിയത്തിലും ,മറുകൈ കവിളത്തും വച്ചു അയാള്‍ ഹതാശനായി നിലത്തു കിടന്നു പുളഞ്ഞു.ഇടക്കിടെ അയാള്‍ തമിഴില്‍ നിലവിളിച്ചു.
അയാള്‍ 'നക്ഷത്രമെണ്ണി' ആറെഴെണ്ണം. ..
* * * * * * *
വൈ ദിസ് കൊലവെറി കൊലവെറി കൊലവെറി ഡി...
കൊലവെറി അലാറം കര്‍ണ്ണപടം തുളച്ചു കയറി.ഉറങ്ങാന്‍ സമ്മതിക്കില്ല എന്നുറപായപ്പോള്‍ പ്രിയംവദ ഉണര്‍ന്നു കൊടുത്തു.
കുളിക്കാന്‍ കയറുമ്പോള്‍ അമ്മയുടെ വക ഒരു ശകാരം വരവ് വച്ചു.''എന്താടി നേരത്തും കാലത്തും എഴുന്നേറ്റു പോകാന്‍ നോക്കിക്കൂടെ,ഇന്നലെ കിടന്നുരുണ്ടങ്ങ് മടിച്ചു കളഞ്ഞു.''
'' അമ്മെ പുലരാന്‍ കാലത്ത് ഞാന്‍ കണ്ട സ്വപ്നം തീരാന്‍ ഇത്രേം സമയമെടുത് അതാ..." എന്ന് പറയണമെന്ന് തോന്നി പറഞ്ഞില്ല നുള്ളിന്റെ എരിവോര്‍തപ്പോള്‍.
കണ്ണെഴുതി പൊട്ടുകുത്തി പുറപ്പെട്ടൊരുക്കിയെടുത്ത തന്റെ ശരീരം ഉന്തിലും തള്ളിലും വെടക്ക് നോട്ടത്തിലും പെട്ട് ,മംഗലാപുരം എക്സ്പ്രെസ്സില്‍ ഒന്ന് എറണാകുളം വരെ എത്തിക്കാന്‍ അവള്‍ വെട്ടുവഴി കടന്നു കവലയിലേക്കിറങ്ങി.
കവലയിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇന്ന് രാവിലെ പോട്ടിമുളച്ചപോലുള്ള നവജാത ബോര്‍ഡു കണ്ടു ഒരു വട്ടവും,അതില്‍ എഴുതിയത് വായിച്ചു മറ്റൊരു വട്ടവും പ്രിയം വദ ഞെട്ടി.
''JAPPAN KARATE DO KENYU RYU INDIA
ലേഡീസ് ബാച്ച് ഉടന്‍ ആരംഭിക്കുന്നു.....''.
Monday, October 10, 2011

ഇടവഴികള്‍ മരണമടഞ്ഞ
ദിവസം..
അക്ബര്‍ ഇരിങ്ങല്‍
സത്യത്തില്‍ ഞാന്‍ 'പുല്ലെണ്ണ' തിരഞ്ഞു വന്നതാണ്,
എന്‍റെ നികോണ്‍ സൂം ലെന്‍സില്‍
അതിനെയങ്ങ് നിശ്ചലമാക്കികളയണം.
അമ്പടയാളം 'ഷയറില്‍' ആഞ്ഞു കുത്തി
അതിനെ ലോകമാകെയങ്ങു പങ്കുവെക്കണം.
'wow nostalgic' എന്ന് കമണ്ട്
ബോക്സില്‍ കാണുമ്പോള്‍ ജാഡപ്പെടണം.
പ്രവാസത്തിന്‍റെ 43 ഡിഗ്രീ ഉച്ചചൂടില്‍
കണ്ണു പൊള്ളുമ്പോള്‍ ഇടക്കൊള്ളില്‍
ഞാന്നു നില്‍ക്കുന്ന പുല്ലെണ്ണയുടെ
കുളിര്‍മയോര്‍ത്തു കുട്ടിക്കാലത്തിന്റെ
പുല്ലെണ്ണകാണ്ഡം വായിക്കണം.
സത്യത്തില്‍ ഞാന്‍ 'കൃഷ്ണകിരീടം' തിരഞ്ഞു വന്നതാണ്,
കര്‍ക്കിടക ചോര്‍ച്ചയില്‍ കിരീടംവച്ചു
യാദവ രാജാവ് കൃഷ്ണനാകണം,
ചെരിപ്പുവണ്ടി രഥത്തില്‍
ഈര്‍ക്കില്‍ ബാണമെയ്തു നിയമം
തെറ്റിച്ചു കൌരവരെ തുരത്തണം.
ഇടമടക്കുകളില്‍ പാശുപദവും
ദിവ്യാസ്ത്രവും പാഞ്ഞുകൊണ്ടിരിക്കും
ഇടവഴികള്‍ കുരുക്ഷേത്രമാകും.
'രാമാനന്ദ് സാഗറി' ന്‍റെ ഭാരതം
ഇടവഴികളില്‍ പുനര്‍ജനിക്കും.
സത്യത്തില്‍ ഞാന്‍ 'കമ്മുണിസ്റ്റു പച്ച' തിരഞ്ഞു വന്നതാണ്.
ഈ പച്ച കാട്ടുചെടിയും കമ്മുണിസ്റ്റുകാറും
എന്ത് ബന്ധമാണോ എന്തോ?
എനിക്കവയുമായോരെരിവുള്ള ബന്ധമുണ്ട്
ഇടവഴികള്‍ 'ഷാര്‍ജയും ലോര്‍ഡ്സുമാകുന്ന' ഒരിക്കല്‍
പച്ചമട്ടല്ബാറ്റു ഉയര്‍ത്തിയടിച്ച പന്ത്
പിടിക്കാന്‍ ഒന്ന് 'ജോണ്ടി'കളിച്ചു നോക്കും.
പന്ത് കിട്ടില്ല കാല്മുട്ടിലുല്‍ കൈമുട്ടിലും
പെയിന്ട് പോയി കിട്ടും.ക്രൂരമായ
സ്നേഹതോടെ കൂട്ടുകാര്‍ ഇലഞ്ഞെക്കി നീര്
പച്ചിരച്ചിയില്‍ പകര്‍ന്നു തരും.
പിന്നുകുതിയ ട്രൌസറില്‍ നനവ് പടര്‍ന്നു വരും
അന്ന് എരിവുള്ള നോവ്, ഇന്ന് സുഖമുള്ള ഒരോര്‍മ്മ.
സത്യത്തില്‍ ഞാന്‍ ഇടവഴികള്‍ തിരഞ്ഞു വന്നതാണ്..
പുല്ലെണ്ണയും,കൃഷ്ണ കിരീടവും,കമ്മുനിസ്റ്റ് പച്ചയും
തിരഞ്ഞു തിരഞ്ഞു ഇടവഴികള്‍ തിരഞ്ഞു നടന്നു.
ദൈവമേ..ഒരു മണ്ണ് മാന്തി ജീവി
ഇടക്കൊള്ള് മാന്തി മാന്തി തിന്നുന്നു.
ഇടവഴിയുടെ ഇടനെഞ്ഞു പിളന്നു ചോരകുടിക്കുന്നു.
അതിന്‍റെ പല്ലുകളില്‍ പുല്ലെണ്ണ തലപ്പ് ഞാന്നുകിടക്കുന്നു.
കൃഷ്ണകിരീടം ടിപ്പരുകയറി ചതഞ്ഞു കിടക്കുന്നു.
കമ്മുണിസ്റ്റു പച്ച ചുവന്ന മണ്ണില്‍ ശ്വാസം മുട്ടി മരിക്കുന്നു.
കുരുക്ഷേത്രം അന്യഗ്രിഹ ജീവി കീഴടക്കിയിരിക്കുന്നു
ഇടവഴിയുടെ തല്‍സമയ മരണം ചാനല് പകര്‍ത്തിയില്ല .
മണ്കൂനയില്‍ ഒരു മൈന മാത്രം തലവെട്ടിച്ചു നോക്കുന്നു.
മുരിക്കുമരത്തില്‍ ഒരു മൂങ്ങ നിര്‍ത്താതെ മൂളി.
* * * * * *
റിംഗ് ടോണ്‍ മൂന്നാമത്തെ പല്ലവി
പാടും മുന്‍പ് ഞാന്‍ ഉണര്‍ന്നു കൊടുത്തു.
പച്ചബട്ടനമാര്‍ത്തി ചെവിയില്‍ വച്ചു.
"നീ റോപ്പ് മേടിചായിരുന്നോ ?"
അവരിപ്പഴെതും, പെട്ടികെട്ടണം നേരമായി,
എയര്‍പോട്ടില്‍ ഒരു ബോഡിംഗ് പാസ് എനിക്കും തയ്യാറാകും,
ആകാശ ചുഴി വിഴുങ്ങിയില്ലെങ്കില്‍
പിറന്ന നാട് നാളെ എന്നെ ഏറ്റുവാങ്ങും.
സത്യത്തില്‍ ഞാന്‍....
Subscribe to:
Posts (Atom)
shyna/anjali
mazhakkaalam


