Sunday, January 13, 2013



ദൈവത്തിന്‍റെ  കൈ

   അക്ബര്‍ ഇരിങ്ങല്‍


അഞ്ജലി  മേനോന്‍,
signing in.....
ഇന്‍ബോക്സില്‍ പ്രതീക്ഷയോടെ നോക്കി,ഇല്ല ബാലമ്മാമയുടെ  replayഇന്നുമില്ല.ഓഫീസില്‍തിരക്കു കാണും,പിന്നെയും ടൈപ് ചെയ്തു തുടങ്ങി.

Dear Balammama,
             റിപ്ലേ കണ്ടില്ല,ഇതുവരെ അഴിച്ച കുരുക്ക്  പോലല്ല ഇത്.ഉടനെ ഇടപെടണം,അച്ഛനും അമ്മയും ഇടഞ്ഞു നില്ക്കാ.ഇതെന്‍റെ സ്ഥിരം വട്ടു പോലല്ല ,സത്യം.ഉടന്‍ ഇറ്റപെട്ടില്ലെ എന്‍റെ പേരുദോഷം കൂടും  കേട്ടോ.മാറ്റര്‍ സീരിയസ് ആണ്,ബാലംമാമ എന്‍റെ ഡയറിയില്‍ എഴുതിവച്ച ആ മനുഷ്യന്‍റെ മേല്‍വിലാസം തേടി പോകണം എന്നൊരു തോന്നല്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി .ഇപ്പൊ അത് വല്ലാതങ്ങ് കൂടി.പത്തു പന്ത്രണ്ടു വര്‍ഷം എനിക്കിതെന്തുകൊണ്ട് തോന്നിയില്ല എന്ന ഒരപരാധ ബോധം വല്ലാതെ ആക്രമിക്കുന്നു. അച്ഛനും അമ്മയും എല്ലാം മറന്നു.ആഡിയതയില്‍  മുങ്ങി അസ്സോസിയെസ്ഷന്‍റെയും സമാജത്തിന്‍റെയും തിരക്കുകള്‍ പഠച്ചുവിടുകയാണവര്‍.അവര്‍ക്ക് അയാള്‍ ഇപ്പോള്‍ ഏതോഒരാള്‍ മാത്രമാണ്.എന്‍റെ നാഡി സ്പന്ദനം അയാളെ എന്നെ ഓര്‍മിപ്പിച്ചു കൊണ്ടേ ഇരിക്കും,ബലമ്മാമയെയും.so you have to interfere within two days,അല്ല എങ്കില്‍ Delhi to Calicut- നിസ്സാമുദ്ദിന്‍റെ അരുകിലെ സീറ്റില്‍ ഞാനുണ്ടാകും ഒരു 'ബൈ ' പറയാന്‍ ബാലമ്മാമക്കും  സ്റ്റേഷനില്‍  വരാം..
      with hug,
Anju
                                                                                                                                           മുഗളിന്‍റെ  ഡല്‍ഹിക്ക് മുകളില്‍ സായന്തന ചായയുടെ നിഴല്‍ പരക്കുന്നു.അനുസരണ കേടു മാത്രമുള്ള ചുരുളന്‍ മുടി കാറ്റില്‍ ദിശ കെട്ട്  പാറി കളിച്ചു.ഇന്നലെ ഈ ടെറസ്സില്‍ കിടന്നുരങ്ങിപോയതിന്‍റെ  കലാപം താഴെ അടങ്ങിയിട്ടില്ല.ഇന്ന് ബോധാവസ്ഥയില്‍ പടിയിരങ്ങണം.


 ആലിക്കോയ..ഹാജ്യാര്‍വളപ്പില്‍ ...കല്ലായ് ..ചെറുകാവ് ...
ജീവിതം പകച്ചുനിന്നു പോയ പല ഘട്ടങ്ങളിലും ഈ മനുഷ്യന്‍റെ 
മങ്ങിയ ഓര്‍മ എന്നെ  മുന്നോട്ടു നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറവികളെല്ലാം ഹരിതമാകുന്നു.പോകാന്‍ തീരുമാനിച്ചു കഴിഞ്ഞു വീട്ടിലെ കലാപം അടങ്ങിയാലും ഇല്ലെങ്കിലും.പുനര്‍ജനിയുടെ ആ മണ്ണിലേക്ക്,കടലുണ്ടി പുഴ കടന്നു വീണ്ടുമൊരു  യാത്ര.അതില്‍ ഞാനും,..ഞാനും..പിന്നെ ഞാനും മാത്രം.

     ഭൂതകാലം ഇടിവെട്ടി പകലും ഇരുട്ട് നിറച്ചു ഓര്‍മകളായി പെയ്തു കൊണ്ടിരിക്കുന്നു.അജ്ഞാതമായ ഒരു ചരട്‌  എന്നെ എങ്ങു നിന്നോ വലിച്ചടുപ്പിക്കുന്നുണ്ട്.വണ്ടി ചൂളം വിളിച്ചു
പാഞ്ഞുകൊണ്ടിരുന്നു,അപരാധതിന്‍റെ മഴനീര്‍കണങ്ങള്‍ ചിതറി   തെറിപ്പിച്ചു കൊണ്ട്.ഇത് പിന്‍ വിളികളിലേക്കുള്ള ഒരു മഴയത്രയാണ്,അല്ലെങ്കില്‍ ഒരു മടക്കയാത്രയാണ് അതുമല്ലെങ്കില്‍ ഒരു മരണാന്തര യാത്ര.

      ഏറ്റു വാങ്ങാന്‍ ആരുമില്ലാതെ സ്റ്റേഷനില്‍ വണ്ടിയിറങ്ങി.അപരിചിതരായ ജനകൂട്ട ത്തോടൊപ്പം ഞാനും നടന്നു.ഇവിടെ വണ്ടിയിരങ്ങിയതുവരെ ഉള്ള എന്റെ കഥയെ പറ്റി 

ഒരുമിച്ചു നടന്നു നീങ്ങുന്ന ഇവരെല്ലാം അഞ്ജരാണ്. ഇവര്‍ക്കെല്ലമുണ്ടാകും ഇങ്ങനെ ഓരോരോകഥകള്‍,ഹ്രസ്വവും ദീര്‌ഘവുമായവ.എല്ലാവരും ഒരുമിച്ചു നടന്നു നീങ്ങുന്നു 
പരസ്പരം അറിയാത്ത അനവധി കഥകളും പേറി.കഥകളുടെ ഒരു കൂട്ട സഞ്ചാരം.
കഥകള്‍..കഥപറച്ചിലുകാര്‍ സൃഷ്ടിക്കുന്ന,കഥപറച്ചിലുകാരെ സൃഷ്ടിക്കുന്ന കഥകളുടെ 
ബീജങ്ങള്‍.. 

    ആലിക്കോയ...താങ്കള്‍ എന്നില്‍ ഒരു മങ്ങിയ കാഴ്ചയാണ്,നനുത്ത ഓരോര്‍മയാണ് .
താങ്കള്‍ എവിടെയാണ്,ആരാണ് എന്നൊന്നുമെനിക്കറിയില്ല .എങ്കിലും ഞാന്‍ വന്നിരിക്കുന്നു.
എന്‍റെ അപരാധത്തിന്റെ വരണം പൊട്ടി രക്തമൊഴുകി തുടങ്ങിയപ്പോള്‍.സ്മരണ പൂക്കുന്ന പന്ത്രണ്ടു വസന്തങ്ങളും,അതില്‍ വിരിയുന്ന ഓര്‍മ പൂക്കളും ഞാനിന്നു അരുമയായ് വാസനിക്കുന്നു.മനസ്സില്‍ നാട്ടു നനച്ചു വളര്‍ത്തിയ ആ നന്മ മരം തേടിയാണ് ഞാന്‍ വന്നിരിക്കുന്നത്.ഈ ഒരു തുണ്ട് കടലാസ് എനിക്ക് വഴികാനിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു,അതെന്‍റെ അവിവേകമായിരിക്കാം എങ്കില്‍ തന്നെയും.കോഴിക്കോടിന്‍റെ 
 രക്ത ധമനികളിലുടെ ഓട്ടോറിക്ഷ അതിവേഗം ഓടി കൊണ്ടിരുന്നു. എങ്ങും എവിടെയും യാത്രക്കാര്‍,എവിടെനിന്നോ എന്തിനൊക്കെയോ പുറപ്പെട്ടു വന്നവര്‍.

    ബസ്സില്‍ കയറിയത് മുതല്‍ 'ചെറുകാവ് ' എന്ന് തന്നെ ഉരുവിട്ട് പോകുന്നു,ഇറങ്ങേണ്ട സ്ഥലം കണ്ടക്ടറെ ഒര്മിപ്പിചെങ്കിലും.മഴ അല്പം ശമിച്ചപ്പോള്‍ അരികിലെ സീറ്റിലിരുന്നവരെല്ലാം ഷട്ടര്‍ ഒറ്റയൊറ്റയായി പൊക്കിവെച്ചു.ഒരു തണുത്ത കാറ്റ് ശരീരം തുളച്ചു കടന്നു പോയി.


     ചവിട്ടു പടിയില്‍ നിന്ന്  ചളി ചവിട്ടാതെ ഇറങ്ങാന്‍ കുറച്ചു സാഹസ പെട്ടു .മഴ പിന്നെയും കനത്തു.ത്രീ ഫോള്‍ഡ്‌ കുടയുടെ പ്രധിരോധം  ബേദിച്ചും  നനക്കുവാന്‍ തുടങ്ങി.നനയാതിരിക്കാന്‍ തത്രപ്പെടുമ്പോഴും,നനയാന്‍ കൊതിപ്പിക്കുന്നു.രണ്ടു ദ്രവിച്ച ഓലകള്‍ മാത്രം അവശേഷിക്കുന്ന ബസ് സ്റ്റോപ്പില്‍ 'ചെറുകാവ് ബസ് സ്റ്റോപ്പ്‌' എന്ന് എഴുതി തൂക്കിയത്‌ മഴയില്‍ കുതിര്‍ന്നു അവ്യക്തമായി.സ്കൂള്‍ വിട്ടു കുട്ടികള്‍ രോടരുകിലുറെ ഒറ്റ ഒറ്റയായി നടന്നു പോകുന്നു,ഇടക്കിടെ ദേഹത്ത് പറ്റുന്ന ഉടുപ്പുകള്‍ വിടുവിച്ചിട്ടു കൊണ്ട്.ടെലഫോണിനോ മറ്റോ റോഡരുകില്‍ കുഴിച്ച ആഴമുള്ള കുഴിയില്‍ വെള്ളം നിറഞ്ഞിരിക്കുന്നു. മംഗളവും, മനോരമയും,ലഹരിയും നിരയായി തൂക്കിയിട്ട ബസ് സ്റൊപ്പിനടുതെ പെട്ടി കടയില്‍ മേല്‍വിലാസം തിരക്കി.ഒരു വശം കറുത്ത ഫ്രെയിമും മറുവശം കമ്പി ചുറ്റിയതുമായ കണ്ണടക്കു പിന്നില്‍ നിന്ന് രണ്ടു കണ്ണുകള്‍ എന്നെ തുറിച്ചു നോക്കി.

  ങേ..?
ചെവി പതുക്കെയാകണം മേല്‍വിലാസം മൂന്നു വട്ടം ഉറക്കെ ചോദിച്ചു.
''ഓ ..ആ..കെലാസി ആലിന്‍റെ ബീടല്ലേ..?
ഇബുടുന്നു ഇടത്തോട്ടുള്ള റോഡിനു ആട്ടു പോയിനി..അബിടക്ക്  പോണോരെ കാണാ..''
വൃദ്ധന് നന്നിയായി ഒരു ചിരി സമ്മാനിച്ച്‌ ഇടതോട്ടുള്ള വഴി നടന്നു.വഴി തെറ്റിയില്ല ഞാന്‍ ലകഷ്യത്തിനു അല്പമകലെ ..

ഖലാസി ആലി,..

അടുക്കുന്തോറും മനസ്സില്‍ എന്തെല്ലാമോ ഓര്‍മ്മകള്‍ തികട്ടി വരുന്നു.വാശി പിടിച്ചും,നിര്‌ബന്ദിചും ബാലമാമാക്കൊപ്പം പന്ത്രണ്ടു വര്ഷം മുന്‍പുള്ള ആ ട്രെയിന്‍ യാത്ര..
യാത്ര കടലുണ്ടി പുഴയ്ക്കു മുകളില്‍ പാളം  തെറ്റിയ ആ കറുത്ത ദിവസം..
ബോഗിക്കുള്ളില്‍ നിന്നുയര്‍ന്ന കൂട്ട നിലവിളികള്‍..
ജീവന്‍റെ  ഏതാനും കുമിളകള്‍ മാത്രം അവശേഷിക്കെ എനിക്ക് നേരെ നീണ്ടു വന്ന ആ കൈകള്‍..
പുഴയുടെ ആഴങ്ങളില്‍ നിന്ന് പുനര്‍ജന്മത്തിന്റെ ഒരു നിശ്വാസം വലിച്ചെടുത് കൊണ്ട് ജലധിയുടെ ഉപരി തലത്തിലേക്ക്,ദൈവം നീട്ടി തന്ന ആ കൈകള്‍ പിടിച്ചു ഒരുയതെഴുന്നെല്പ്പു..
''കടലുണ്ടി ട്രെയിന്‍ അപകടം മരണം 57 ആയി..''ഈ മരണ സംഖ്യയില്‍ പെടുതാതെ എന്നെ പിടിച്ചുയര്‍ത്തിയ കൈകള്‍..
അപകടം പത്ര തലക്കെട്ടുകള്‍ ആഘോഷിച്ച ദിനങ്ങള്‍,.എന്തെല്ലാമാണ് മനസ്സിലുടെ ചൂളം വിളിച്ചു കടന്നു പോകുന്നത്.ഖലാസിയുടെ,ആലിക്കോയായുടെ ,ദൈവത്തിന്‍റെ  ആ കൈകള്‍ തേടി ഞാന്‍ എത്തിയിരിക്കുന്നു.ഇനിയില്ല ദൂരം..ഒരു കാതം,ഒരു കാതം മാത്രം..

    ''ഈ ആലിക്കോയായുടെ ...?

പര്‍ദ്ദയിട്ടു റോഡരുകിലുടെ   നടന്നു പോകുന്ന സ്ത്രീയോടും ചോദിച്ചു.
''ബന്നോളി ..ഞമ്മളുഅങ്ങോട്ടാ ,ആ കാനുന്നെന്നെ,നാളെയ്നി കണ്ണോക്ക് ..''
പറഞ്ഞതെല്ലാം കിട്ടിയില്ലേലും ഞാനവരോടോപ്പം നടന്നു.വീടിനു മുന്‍പില്‍ എത്തിയപ്പോള്‍  അവര്‍ തട്ടം കൊണ്ട് മുഖം മറച്ചു പിന്‍ വശത്തേക്ക് നടന്നു.ഞാന്‍ ഇരുവശവും കളര്‍ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന മുറ്റത്തേക്കിറങ്ങി.
                
            ''.....ഇന്നക്കല മിനല്‍ മുര്‍സലീന്‍,
                  അലാ സിറാത്തിന്‍ മുസ്ഥഖീന്‍ ,
                  തന്സീലുല്‍ അസ്സിസ്സുറഹീം.
                   ലി തുന്തിര ഖൗമന്‍ മാ ഉന്തിര  ആബാ .....''  

ചന്ദന  തിരിയുടെ ഗന്ധത്തോടൊപ്പം ഖുര്‍ആന്‍ സൂക്തങ്ങളും എന്നിലേക്കടുത്തടുത്തു വന്നു.

വലിച്ചു കെട്ടിയ നീല താര്‍ പായ ,മുറ്റത്ത്‌ നിരത്തിയിട്ടിരിക്കുന്ന വാടക കസേരകള്‍,അതില്‍ ചാഞ്ഞും ചെരിഞ്ഞുമിരിക്കുന്നവര്‍,ഉമ്മറത്തെ തിണ്ണയില്‍ ഇരുന്നു ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന തലപ്പാവ് ധരിച്ച ചെറുപ്പക്കാര്‍,മൂകത തളം  കെട്ടി നില്‍ക്കുന്ന അന്തരീക്ഷം...ഇതെല്ലം എന്താണ് എന്നോടു പറയുന്നത്,ഞാന്‍ എന്താണ് മനസ്സിലാക്കേണ്ടത്.

    അപ്രതീക്ഷിതമായ എന്തോ കണ്ടത് പോലെ ഇരിക്കുന്നവരില്‍ ചിലര്‍ എന്നെ അന്താളിച്ചു നോക്കി.ഉമ്മറത്ത്‌ നില്‍ക്കുന്നു ഒരാള്‍ ചിരിച്ചു  ഭവ്യതയോടെ പറഞ്ഞു.

''ബരിന്‍ ഇരിക്കി ..
ഇന്നലെ സുബഹിക്കൈനി..ബീണേ പിന്നെ ഒരു ഭാഗം തളന്നു കെടപ്പൈനി.അധികം കെടന്നു 
നരകിക്കാണ്ട്   റബ്ബ് മൂപ്പരങ്ങു ബിളിച്ച്...''

     എന്‍റെ  കാലുകള്‍ എന്‍റെ  അനുവാദമില്ലാതെ ചലിക്കാന്‍ തുടങ്ങി.ഞാനനുസരണയോടെ അവിടിരുന്നു.എനിക്ക് നേരെ നീട്ടിയ നാരങ്ങ വെള്ളം വേണ്ടാന്ന് പറയാനോ വാങ്ങാതിരിക്കാനോ  കുടിക്കുവാനോ എനിക്ക് കഴിഞ്ഞില്ല.കാല്‍ പാദങ്ങളില്‍ നിന്ന് തുടങ്ങിയ ഒരു വിറയല്‍ മസ്തിഷ്കം ലകഷ്യമാക്കി നീങ്ങികൊണ്ടിരുന്നു.


 ''ഇങ്ങള് പെപ്പരിന്നാ..?
പണ്ട് ബണ്ടി മറഞ്ഞ സമിയം എമ്പാടും ആളോള് ബെരലുന്ടെനി ,ടീബിന്നും പെപ്പരുന്നും ..''

ഞാന്‍ എല്ലാത്തിനും യാന്ത്രികമായി തലയാട്ടി.എന്‍റെ  മനസ്സും ചിന്തയും ഞാനും തമ്മില്‍ വല്ലാത്ത ഒരകലം  വന്നത് പോലെ.ഗ്ലാസ്‌ തിരികെ ഏല്‍പ്പിച്ചു ഞാന്‍ പെട്ടന്ന് ഇറങ്ങി നടന്നു.ചുറ്റുമിരിക്കുന്ന സാദുക്കളില്‍  കയറി വരുമ്പോള്‍ കണ്ട അതെ അമ്പരപ്പ്.ഇടവേളക്കു 
ശേഷം  മഴ പിന്നെയും നനച്ചു പെയ്തു തുടങ്ങി.നിരാശയും സങ്കടവും പെരുമഴയും ഒന്നിച്ചു.വല്ലാതെ വൈകിപ്പോയി..ഒന്നാമുഖം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍,കഷ്ടതകളില്‍ ആ മനുഷ്യനെ എന്തെങ്കിലും സഹായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..നിരാശയുടെ കയ്പ് നീര്‍ തികട്ടി വന്നുക്ണ്ടിരുന്നു.സങ്കടങ്ങള്‍ പെരുമഴയില്‍ കുതിര്‍ന്നു മനസ്സില്‍ കനം വച്ചുതുടങ്ങി .

    സ്റ്റേഷനില്‍ എത്തുന്നത്‌  വരെ  ബാലമാമയെ ട്രൈ ചെയ്തു,കിട്ടിയില്ല.സീറ്റില്‍ അല്‍പനേരം കണ്ണടച്ചിരുന്നു.വണ്ടിയില്‍ തിരക്ക് കുറവാണ്,ലാപ് തുറന്നു മെയില്‍ ഓപണ്‍ ചെയ്തു. 


Dear Balamama..

               ഞാന്‍ മടങ്ങുന്നു,അന്വേഷിച്ചിറങ്ങിയ ആ കൈകള്‍ പള്ളി പറമ്പില്‍ മീസാന്‍ കല്ലുകള്‍ക്ക് കീഴെ വിശ്രമം കൊണ്ടിട്ടു രണ്ടു നാളുകള്‍ കഴിഞ്ഞിരിക്കുന്നു.ഒന്നെനിക്കുറപ്പായി അത് ആലിക്കോയയുടെ കൈകള്‍ അല്ല,ആയിരുന്നെങ്കില്‍ എനിക്ക് കാണുവാന്‍ കഴിഞ്ഞേനെ;അത് ദൈവത്തിന്‍റെ  തന്നെ കൈകള്‍ ആയിരിക്കണം,നഗ്ന നേത്രങ്ങള്‍ കൊണ്ട് അത് കണ്ടുകളയാം എന്ന വ്യാമോഹമായിരുന്നു എന്‍റെ  ഈ യാത്ര.എങ്കിലുമൊക്കെ തന്നെയും സങ്കടം എന്നെ  കീഴ്പെടുത്തുന്നു;നന്നായൊന്നു കരയാന്‍ എനിക്കാ ചുമലിന്‍റെ  അഭയം വേണം..ഞാന്‍ മടങ്ങുന്നു,
                                                        with hug
                                                               Anju
                                                                                                                        
യുഗ പഥങ്ങളില്‍  റെയില്‍ പാളങ്ങള്‍ വീണു കിടക്കുന്നു, അതിലമരുവാനായ് ചക്രങ്ങള്‍ വെമ്പലോടെ കുതിച്ചു കൊണ്ടിരുന്നു.പുറത്തു രാത്രിമഴ മല്‍ഹാറില്‍   ഗസലോരുക്കുന്നു,ഹെഡ് സെറ്റില്‍ ജഗജിത് സിങ്ങും..

..........Tere aane ki jub khabar mehke.....

അഞ്ജലി മേനോന്‍,
signing out.....
****************


akku









shyna/anjali

shyna/anjali
mazhakkaalam