Monday, December 7, 2009




അക്ബര്‍ ഇരിങ്ങല്‍
ജന്മാന്തരങ്ങള്‍



പത്രം.....?

ഒരു പുഞ്ചിരിയോടൊപ്പം കൃഷ്ണ പ്രിയ അയാള്‍ക്കുനേരെ പത്രം നീട്ടി.

ഒരു നന്നിപറഞ്ഞു അതേറ്റു വാങ്ങി അയാള്‍ താളുകള്‍ മറിച്ചിട്ടു കൊണ്ടിരുന്നു.

അരികിലിരിക്കുന്ന സ്ത്രീ വാ അല്പം തുറന്നു പിടിച്ചു ഉറങ്ങാന്‍ തുടങ്ങിയിരുന്നു.മുന്‍പിലിരിക്കുന്ന ചെറുപ്പക്കാരന്‍ നന്ദി സൂചകമായി ഇടക്കിടെ ചിരിക്കുകയും,പത്രത്തില്‍ കണ്ണ് തറപ്പിക്കുകയും ചെയ്യുന്നുണ്ട്.


എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം ആരംഭിക്കുന്ന ഈ തീവണ്ടിയാത്ര,രണ്ടു ദിവസം വീട്ടില്‍ ചിലവഴിക്കുന്നതിനെക്കാള്‍ പ്രിയപെട്ടതാണ് കൃഷ്ണ പ്രിയക്ക്.കൂരിരുളിന്‍റെ നിഗൂടതകളെ കീറിമുറിച്ചു ചീറിപായുന്ന ട്രെയിനിലിരുന്നു ചിന്തയുടെ നിശ്ചലമായ ജലപരപ്പില്‍ ഉരുളന്‍ കല്ലുകളെറിഞ്ഞ് ഓളങ്ങള്‍ ഉണ്ടാക്കുക,ചുഴികളില്‍ ഊലിയിട്ടു ജലധിയുറെ സമാധിയില്‍ ഓര്‍മ ചെപ്പുകള്‍ പെരുക്കിയെടുക്കുക,അതുമായി മറവിയുടെ കുമിളകള്‍ പിന്തള്ളി ജലപരപ്പില്‍ ഉയിര്‍ക്കുക,അപ്പഴേക്കും കുറ്റിപ്പുറം സ്റെഷനില്‍ അവളെ ട്രെയിന്‍ പ്രസവിചിടും.ഒരു നവജാതയെ പോലെ അവള്‍ പാടം കടന്നു പതാരിലേക്ക് നടക്കും.അപ്പഴേക്കും ആ രാത്രി യാത്ര അവളില്‍ ഏതോ അതിഗൂട ലഹരിയുടെ ബീജങ്ങള്‍ നിക്ഷേപിചിട്ടുണ്ടാകും.


ഇരുമ്പു ജനലഴി അമര്‍ത്തി പിടിച്ചു,യുഗാന്തര സ്മരണകളുടെ പുകച്ചുരുളുകള്‍ പിന്തള്ളി ട്രെയിന്‍ പാഞ്ഞു കൊണ്ടിരുന്നു.വിളക്കുകള്‍ തെളിഞ്ഞ എത്രയോ വീടുകള്‍ പിറകിലേക്ക് പോയ് മറഞ്ഞു.അവിടെയെല്ലാം എന്താവും നടക്കുന്നത്,കുട്ടികള്‍ നാമം ജപിക്കുകയോ,അമ്മ താരാട്ട് പാടുകയോ,ദമ്പതികള്‍ വഴക്കിടുകയോ പ്രണയിക്കുകയോ ചെയ്യുന്നുണ്ടാകും.സഹാജീവിയയിരുന്നിട്ടും അവയെ പട്ടി താന്‍ അജ്ഞ്ഞയാണ്,എന്നെ പട്ടി അവരും.വളരെ ചെറിയ അനവധി പ്രാണനും കൊണ്ടു വണ്ടി ദിക്ക് തുരന്ന് പാഞ്ഞു കൊണ്ടിരുന്നു.


''എവിടേക്കാ....?''

സ്മരണകളില്‍ നിന്നുനര്‍ത്തിയ ഒരു ചോദ്യം.പത്ര താളുകളില്‍ നിന്നു ചെറുപ്പക്കാരന്‍ ചോദിച്ചു.

''ആ..കുറ്റിപ്പുറം.''

''ഞാന്‍ അന്‍വര്‍.വീട് വടക്കാഞ്ചേരി.എന്താ പേരു?''

പത്രം മടിയില്‍ മടക്കി അയാള്‍ ചോദിച്ചു.

''കൃഷ്ണ പ്രിയ,തിരുവനന്തപുരത്ത് വര്‍ക് ചെയ്യുന്നു,ആഴ്ചയില്‍ ഈ യാത്ര പതിവാണ്.

ഔപചാരികമായി കൃഷ്ണപ്രിയയും പരിചയപെട്ടു.

''അന്‍വര്‍ ഇവിടെ ജോലി ചെയ്യുകണോ?''

''അല്ല,ഒരു ഇന്‍റര്‍ വ്യു കഴിഞ്ഞു മടങ്ങുവാ ദുബായ് കമ്പനിയിലേക്ക്.എന്നെ അന്‍വര്‍ എന്ന് വിളിക്കുന്നവര്‍ ചുരുക്കമാണ്,വിളിക്കുമ്പോള്‍ എന്നെയാണെന്ന് തോനില്ല.'അനു' എന്നാണ് വിളിക്കാറ്.അന്‍വര്‍ നാഗത്താന്‍ കാവ്എന്നത് ഇപ്പോള്‍ സര്ടിഫിക്കടിലെ കൌതുകമാണ്.ബാപ്പ സ്കൂളില്‍ നിന്നു റിട്ടയര്‍ ചെയ്യുന്നത് വരെ ഒരു സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചു,ഇപ്പോള്‍ അത് മറ്റു മേഘലകളിലെക്കും തിരിച്ചു.''


ചെറുപ്പക്കാരന്റെ വിശദീകരണങ്ങള്‍ അല്പം അസ്വാസ്ഥ്യം ഉണ്ടാക്കിയെങ്കിലും,അതില്‍ ഒന്നു രണ്ടു വാക്കുകള്‍ കൃഷ്ണപ്രിയയുടെ ബോധ മണ്ഡലങ്ങളില്‍ ഇളക്കങ്ങള്‍

അനു...?

നാഗത്താന്‍ കാവ്?

മനസ്സറിയാതെ ഉച്ചരിച്ചു കൊണ്ടിരുന്നു ,തൊണ്ടയില്‍ നിന്നു പുറപെട്ടു പോകാതെ.

മറവിയുടെ മാചോട്ടിലേക്ക് ഒരിളം കാറ്റു വീശിയത് പോലെ,

ഓര്‍മയുടെ കരിയിലകള്‍ മേഘങ്ങളേ കീഴടക്കിയ പോലെ..


പിന്നെയും ചെറുപ്പക്കാരന്‍ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട്,എല്ലാം കൃഷ്ണ പ്രിയ അവ്യക്തമയെ കേട്ടുള്ളൂ.
''കൃഷ്ണ പ്രിയക്ക് ഉറക്കം വന്നെന്നു തോനുന്നു..?''
''ഏയ്‌.
അനു..
അനുവിന്‍റെ വീട്ടില്‍ ആരോക്കെയുണ്ട്?''
.''ബാപ്പ,ഉമ്മ,രണ്ടു സിസ്റ്റെര്സ്.ബാപ്പ അടുത്തുള്ള സ്കൂളില്‍ ഹിന്ദി അധ്യാപകനായിരുന്നു,ഇപ്പോള്‍ റിട്ടയര്‍ ചെയ്തു.
so ഉത്തരവാദിത്തം കൂടി.'' ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
കൃഷ്ണപ്രിയ,ചുണ്ടുകള്‍ വിറച്ചു തൊണ്ടയില്‍ കുടുങ്ങിയ വാക്കുകള്‍ തപ്പുകയായിരുന്നു.
ദൈവമേ..?
എന്താണിതൊക്കെ ..കൃഷ്ണാ..?
എന്തൊക്കെയോ വികാരങ്ങള്‍ കൂടിച്ചേര്‍ന്നു ഒന്നുമില്ലാത്ത ശൂന്യതയില്‍ അവള്‍ തരിച്ചു നിന്നു.
''കൃഷ്ണ പ്രിയ ഉറങ്ങിക്കോളൂ,ok good night..''
അവളുടെ മുഖം ശ്രദ്ദിച്ചു, പിന്നെയും പത്രത്തില്‍ മുഖം താഴ്ത്തി അയാള്‍ പറഞ്ഞു.

ശോക ഗ്രസ്തമായ കട്ട പിടിച്ച ഇരുട്ട് പരന്ന അന്തരീക്ഷത്തിലേക്ക് കണ്ണ് തുറന്നു പിടിച്ചു കൃഷ്ണ പ്രിയ ചാരി കിടന്നു.ഇന്നലെയുടെ കറുത്ത മേഘങ്ങള്‍ക്കിടയില്‍ തെളിഞ്ഞു വരുന്ന ഒരു മുഖം...അനു...
പാള വണ്ടിയില്‍ അവന്‍ നാഗ കാവും കടന്നുഎന്നെ വലിച്ചു കൊണ്ടുപോയ വഴികള്‍,
പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം പിന്നെയും കൊണ്ട് പൊകുന്ന പോലെ,ആ ഞാവല്‍ മരത്തിനു താഴെ.
അവനെരിഞ്ഞു തന്ന ഞാവല്‍ പഴങ്ങള്‍ തിന്നു ചുവന്ന നാക്ക് നീട്ടി,കണ്ണുരുട്ടി യക്ഷി കളിക്കുമ്പോള്‍ ഭയന്നോടുന്ന അനു..
എന്‍റെ അനു..
നിക്കറുവള്ളി പിടിച്ചു തീവണ്ടി കളിച്ച കുളക്കടവുകള്‍,എന്‍റെ ചെറുവിരല്‍ വിട്ടു ഒരു സഞ്ചാരമുണ്ടായിരുന്നോ അവനു?
എന്നിട്ടും ഞാനെന്‍റെ അനുവിനെ...

ഇരുട്ട് പിടിച്ച നാഗക്കാവില്‍ ഒരിക്കല്‍ പോലും വന്നിരുന്നില്ലല്ലോ അവന്‍,എന്തിനു ഞാനവനെ നിര്‍ബന്ദിച്ചു.
നീലിച്ചു ചലനമറ്റ അവന്റെ ശരീരം എത്ര യുഗങ്ങളായി എന്നെ വേട്ടയാടുന്നു.പച്ച പട്ട് വിരിച്ച ശവ മഞ്ചലില്‍ അവനെ ചുമന്നു
പള്ളി പറമ്പിലേക്ക് നടന്ന ആള്‍ കൂട്ടമുയര്‍ത്തിയ മന്ത്രം
''ലാഹിലാഹാ ഇല്ലല്ലാ..'' അതിനു ശേഷവും എന്‍റെ ഉറക്കമില്ലാത്ത എത്രയോ രാത്രികളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.മൂന്നു തവണ പച്ച മണ്ണ്
വാരിയെറിഞ്ഞു പള്ളി കാട്ടില്‍ നിന്നു പിരിഞ്ഞവരെല്ലാം അനുവിനെ മറന്നു.
ഞാനെങ്ങിനെ മറക്കും എന്‍റെ അനുവിനെ..
എന്‍റെ മറവികള്‍ ഹരിതമായിരുന്നു. പട്ട്
മറവികള്‍ അനുഗ്രഹിക്കാത്ത എന്‍റെ പൊട്ടിപ്പോയ മനസ്സിന്‍റെ വട്ട കണ്ണികള്‍ കാലമേ..നീ തന്നെയല്ലേ വിളക്കി ചേര്‍ത്തത്.
പാതാറു വഴി നടന്നു നീങ്ങുമ്പോള്‍ ഒരിളം കാറ്റോ,അന്നാര കണ്ണാണോ എറിഞ്ഞു തരുന്ന ഞാവല്‍ പഴങ്ങളല്ലേ...?
വേലിക്കരുകിലെത്തുമ്പോള്‍ ''മോളേ'' എന്നു നീട്ടി വിളിക്കുന്ന ആലി മാഷല്ലേ..?
എന്ടടുക്കല്‍ ഓടിയെത്തുന്ന ആബിതയും ആയിഷയുമല്ലേ ഞാനെന്ന അവസ്ഥയെ ഇന്നും നിലനിര്‍ത്തിയത്.
എനിക്ക് വാസനിക്കുവാന്‍ ഒരു പിടി വാക പൂക്കളുമായി എന്തിനു ഈ ചെറുപ്പക്കാരന്‍ എന്‍റെ മുന്‍പില്‍ വന്നിരുന്നു,അവന്റെ ഇന്നുകള്‍ എന്തിനവന്‍ എന്നോടു പറഞ്ഞു.ഞാനെന്തിനു ചോദിച്ചു.?
കൃഷ്ണാ..?

മഴ ചായുന്ന പാതാരുകളില്‍ ഞാവല്‍ പഴങ്ങള്‍ വീണുകൊണ്ടിരുന്നു.കാല വേഗത്തില്‍ ദിക്ക് കാട്ടി പക്ഷികളില്ലാതെ
വണ്ടി ഇരുട്ട് തുറന്നു പാഞ്ഞു കൊണ്ടിരുന്നു.ഇന്നലകളില്‍ ഞാവല്‍ മരം ഏറ്റു വാങ്ങിയ ഒരിളം കാറ്റ് ഏറ്റു കൃഷ്ണ പ്രിയ അരികു ചാരി കിടന്നു.

തിക്കും തിരക്കിനും ബഹളത്തിനുമിടയില്‍ കണ്ണ് തുറന്നപ്പോള്‍ബോര്‍ഡില്‍ കുറ്റിപ്പുറം സ്റ്റേഷന്‍ .തിരക്കില്‍ ബാഗും ബുക്സും ഫയലുമൊക്കെ എടുക്കുന്നതിനിടായി കൃഷ്ണ പ്രിയയുടെ കണ്ണുകള്‍ ചെറുപ്പക്കാരനെ തിരഞ്ഞു.
ബാഗിന് മുകളില്‍ തിരുകി വച്ച പത്രമെടുത്ത് പ്ലാറ്റ് ഫോമിലിരങ്ങുമ്പോള്‍ എന്തോ നഷ്ട ബോധത്തിന്റെ പിന്‍വിളി ഉണ്ടായിരുന്നു
ബാഗ് ചുമലിലിട്ടു നടക്കുന്നതിനിടയില്‍ വീണുപോയ പത്രം പ്ലാറ്റ് ഫോമില്‍ അനാഥമായി കിടന്നു.ഉറക്ക ചടവോടെ മുടി മാടിയൊതുക്കി
കൃഷ്ണ പ്രിയ കുറ്റിപ്പുറം പ്ലാറ്റ് ഫോം പിന്നിട്ടു.
ഒരു തെറ്റുപോലെ ദൂരെ പാളത്തില്‍ വണ്ടി അവ്യക്തമായി.അതിനു പിറകെ പാഞ്ഞു പോയ കാറ്റില്‍ കൃഷ്ണ പ്രിയയെ പിന്തുടര്‍ന്ന പത്ര താളുകള്‍ പ്ലാറ്റ് ഫോമിലെ സിമന്ടു ബഞ്ചില്‍ ഉടക്കി നിന്നു.പത്രതലകെട്ടിനു താഴെ എഴുതിവച്ച കൈയക്ഷരങ്ങള്‍ക്ക് എന്തൊക്കെയോ പറയാനുണ്ടായിരുന്നു.അതിന്‍റെ പിന്‍ വിളി കൃഷ്ണ പ്രിയ കേട്ടതേയില്ല.സിമന്ടു ബഞ്ചില്‍ നിന്നു ആ പിന്‍വിളി തുടര്‍ന്നു കൊണ്ടേ ഇരുന്നു.


''contact me..
my ID,
miyatansen@gmail.com...
*............................*





































13 comments:

സബിതാബാല said...

അക്കു,എപ്പോഴത്തെയും പോലെ അവതരണം ഗംഭീരം.അക്ഷരപിശകുകള്‍ ഒന്ന് മാറ്റുമോ?
ആസ്വാദകരേക്കാള്‍ നിരൂപകരുള്ള ഇവിടെ അങ്ങനെ ആയാലേ പറ്റൂ...
നാഗത്താന്‍ കാവ് ഇപ്പൊളും എന്റെ തറവാട്ടിലും ഉണ്ട്...ഒരുപാടോര്‍മ്മകളുടെ ചിതല്‍ പുറ്റുകള്‍ ഇന്നും അവിടെ....
പഴുത്ത ഞാവല്പഴങ്ങള്‍ തിന്ന് നാവ് ചുമപ്പിച്ച് യക്ഷികളിച്ചും മരോട്ടിക്കായ കൊണ്ട് ചെരാതുകള്‍ ഉണ്ടാക്കിയും ,താന്നിമരത്തിന്റെ പിന്നിലൊളിച്ചിരുന്ന് പാമ്പിനെ പോലെ ചീറ്റി കൂട്ട്കാരെ പേടിപ്പിച്ചും ചൂരല്‍ പഴങ്ങള്‍ പൊട്ടിക്കുന്ന ആവേശത്തില്‍ മുള്ളുകൊണ്ട് കൈമുറിഞ്ഞും എത്രയോ ബാല്യങ്ങള്‍...സുഖഛായയുള്ള ഓര്‍മ്മകള്‍...പാതിരാവില്‍ പടിഞ്ഞാറ്റിനിയിലേയ്ക്ക് അരിച്ചെത്തുന്ന കാട്ടുപിച്ചകത്തിന്റെ വശ്യസുഗന്ധം....


ഒരുപാട് നന്ദി..മറവിയുടെ കയങ്ങളിലേയ്ക്കാണ്ട് പോയ ഓര്‍മ്മകളുടെ മരതകമണികളെ കണ്ടെടുത്ത് തന്നതിന്...ആശംസകള്‍...

miyamalhar said...

sabi chechi..
theerchayayum akshara pisakukal sraddikkam,
chechiyute ormakalkku choottu pitikkan kahinjenkil athu thanne enikkulla prolsaahanam..
ee prolsahanathinu nanni parayunnilla...

ASHARAF said...

akku nanayittundu...baki comments nan nerittu pranjallo..

miyamalhar said...

ok achus...
thank u..

വിഷകന്യക said...

THANK YOU

miyamalhar said...

nanni njanarodu parayum ammu...

Unknown said...

akku...
nalla story
nalla avatharanam..

Unknown said...

അക്കൂ...

ഒരു പക്ഷേ ഇന്നിയും തുടര്‍ന്ന് പോയേക്കാവുന്ന ഒരു പരിചയപ്പെടലിന്റെ തുടക്കം അല്ലേ????
കൊള്ളാം ഭംഗിയായി അവതരിപ്പിചിടുണ്ട്......

കുറച്ചു അക്ഷരപ്പിശകുകള്‍ അവ ഇല്ലതെയിരുന്നുവെങ്കില്‍......കുറച്ചു കൂടെ ഭംഗി ആകുമായിരുന്നു...

അഭിനന്ദനങ്ങള്‍.......

urs deevutty........

miyamalhar said...

ദേവുട്ടി...
ചില അറിവുകള്‍,
ചില ബന്ധങ്ങള്‍,
നമ്മളെ ചിന്തിപ്പിക്കും.
ചിലപ്പോള്‍ വെറുമൊരു തോന്നലാകാം,എങ്കിലും അത് ചിന്തിപ്പിക്കുന്നു എന്നത്,
അതിന്‍റെ എന്തോ അതി ഗൂഡത നമ്മെ വേട്ടയാടുന്നു എന്നതാണ്..
ആ വെട്ടയാടലാണ് ഇതും...
ഈ പ്രോത്സാഹനം എന്‍റെ അവകാശമാ

deepu kollam said...

nannayittundu akku...enikku saahithya vaasana kurachu kuravanelum njan enjoy chythu orupaadu...idakkidakku spelling mistakes undu ketto athu karanam vayikkanulla oru ozhukku idakku nashtapedunna pole...njan sthiram trainil yaathra chyyarunnudu athinte aa nanutha sugham nannayi anubhavikkunna oralaanu athu pole train yatrayum...avatharanam kollam akku...pakshe penquin te athra perfection ee story kku illa..athanu enikku kooduthal istpette...keep rocking man

miyamalhar said...

nalla comment deepu...
sathya sandhamaya onnu..
oru cheriya thread ayirunnu,ezhuthi enne ullu..
ethayalum ee prolsahanangal vilapettathaanu...
nanni parayunnilla

Unknown said...

hearttouching creation akku...i enjoyed a lot. ofcourse i know it is a late commend..but i have to tell this compliment.

miyamalhar said...

thank u very much sheharban..
vaikiyenkilum
ithinumundu prolsahanathinte madhuram..

shyna/anjali

shyna/anjali
mazhakkaalam