Monday, October 10, 2011


ഇടവഴികള്‍ മരണമടഞ്ഞ
ദിവസം..
അക്ബര്‍ ഇരിങ്ങല്‍


സത്യത്തില്‍ ഞാന്‍ 'പുല്ലെണ്ണ' തിരഞ്ഞു വന്നതാണ്,
എന്‍റെ നികോണ്‍ സൂം ലെന്‍സില്‍
അതിനെയങ്ങ് നിശ്ചലമാക്കികളയണം.
അമ്പടയാളം 'ഷയറില്‍' ആഞ്ഞു കുത്തി
അതിനെ ലോകമാകെയങ്ങു പങ്കുവെക്കണം.
'wow nostalgic' എന്ന് കമണ്ട്
ബോക്സില്‍ കാണുമ്പോള്‍ ജാഡപ്പെടണം.
പ്രവാസത്തിന്‍റെ 43 ഡിഗ്രീ ഉച്ചചൂടില്‍
കണ്ണു പൊള്ളുമ്പോള്‍ ഇടക്കൊള്ളില്‍
ഞാന്നു നില്‍ക്കുന്ന പുല്ലെണ്ണയുടെ
കുളിര്‍മയോര്‍ത്തു കുട്ടിക്കാലത്തിന്റെ
പുല്ലെണ്ണകാണ്ഡം വായിക്കണം.

സത്യത്തില്‍ ഞാന്‍ 'കൃഷ്ണകിരീടം' തിരഞ്ഞു വന്നതാണ്,
കര്‍ക്കിടക ചോര്‍ച്ചയില്‍ കിരീടംവച്ചു
യാദവ രാജാവ് കൃഷ്ണനാകണം,
ചെരിപ്പുവണ്ടി രഥത്തില്‍
ഈര്‍ക്കില്‍ ബാണമെയ്തു നിയമം
തെറ്റിച്ചു കൌരവരെ തുരത്തണം.
ഇടമടക്കുകളില്‍ പാശുപദവും
ദിവ്യാസ്ത്രവും പാഞ്ഞുകൊണ്ടിരിക്കും
ഇടവഴികള്‍ കുരുക്ഷേത്രമാകും.
'രാമാനന്ദ് സാഗറി' ന്‍റെ ഭാരതം
ഇടവഴികളില്‍ പുനര്‍ജനിക്കും.

സത്യത്തില്‍ ഞാന്‍ 'കമ്മുണിസ്റ്റു പച്ച' തിരഞ്ഞു വന്നതാണ്.
ഈ പച്ച കാട്ടുചെടിയും കമ്മുണിസ്റ്റുകാറും
എന്ത് ബന്ധമാണോ എന്തോ?
എനിക്കവയുമായോരെരിവുള്ള ബന്ധമുണ്ട്
ഇടവഴികള്‍ 'ഷാര്‍ജയും ലോര്‍ഡ്സുമാകുന്ന' ഒരിക്കല്‍
പച്ചമട്ടല്ബാറ്റു ഉയര്‍ത്തിയടിച്ച പന്ത്
പിടിക്കാന്‍ ഒന്ന് 'ജോണ്ടി'കളിച്ചു നോക്കും.
പന്ത് കിട്ടില്ല കാല്മുട്ടിലുല്‍ കൈമുട്ടിലും
പെയിന്ട് പോയി കിട്ടും.ക്രൂരമായ
സ്നേഹതോടെ കൂട്ടുകാര്‍ ഇലഞ്ഞെക്കി നീര്
പച്ചിരച്ചിയില്‍ പകര്‍ന്നു തരും.
പിന്നുകുതിയ ട്രൌസറില്‍ നനവ്‌ പടര്‍ന്നു വരും
അന്ന് എരിവുള്ള നോവ്‌, ഇന്ന് സുഖമുള്ള ഒരോര്‍മ്മ.

സത്യത്തില്‍ ഞാന്‍ ഇടവഴികള്‍ തിരഞ്ഞു വന്നതാണ്..
പുല്ലെണ്ണയും,കൃഷ്ണ കിരീടവും,കമ്മുനിസ്റ്റ്‌ പച്ചയും
തിരഞ്ഞു തിരഞ്ഞു ഇടവഴികള്‍ തിരഞ്ഞു നടന്നു.
ദൈവമേ..ഒരു മണ്ണ് മാന്തി ജീവി
ഇടക്കൊള്ള് മാന്തി മാന്തി തിന്നുന്നു.
ഇടവഴിയുടെ ഇടനെഞ്ഞു പിളന്നു ചോരകുടിക്കുന്നു.
അതിന്‍റെ പല്ലുകളില്‍ പുല്ലെണ്ണ തലപ്പ്‌ ഞാന്നുകിടക്കുന്നു.
കൃഷ്ണകിരീടം ടിപ്പരുകയറി ചതഞ്ഞു കിടക്കുന്നു.
കമ്മുണിസ്റ്റു പച്ച ചുവന്ന മണ്ണില്‍ ശ്വാസം മുട്ടി മരിക്കുന്നു.
കുരുക്ഷേത്രം അന്യഗ്രിഹ ജീവി കീഴടക്കിയിരിക്കുന്നു
ഇടവഴിയുടെ തല്‍സമയ മരണം ചാനല് പകര്‍ത്തിയില്ല .
മണ്കൂനയില്‍ ഒരു മൈന മാത്രം തലവെട്ടിച്ചു നോക്കുന്നു.
മുരിക്കുമരത്തില്‍ ഒരു മൂങ്ങ നിര്‍ത്താതെ മൂളി.
* * * * * *
റിംഗ് ടോണ്‍ മൂന്നാമത്തെ പല്ലവി
പാടും മുന്‍പ് ഞാന്‍ ഉണര്‍ന്നു കൊടുത്തു.
പച്ചബട്ടനമാര്‍ത്തി ചെവിയില്‍ വച്ചു.
"നീ റോപ്പ് മേടിചായിരുന്നോ ?"
അവരിപ്പഴെതും, പെട്ടികെട്ടണം നേരമായി,
എയര്‍പോട്ടില്‍ ഒരു ബോഡിംഗ് പാസ് എനിക്കും തയ്യാറാകും,
ആകാശ ചുഴി വിഴുങ്ങിയില്ലെങ്കില്‍
പിറന്ന നാട് നാളെ എന്നെ ഏറ്റുവാങ്ങും.
സത്യത്തില്‍ ഞാന്‍....

4 comments:

വിഷകന്യക said...

nee mashithandu mathram thiranjilla alle....atha vazhiyil thanne undayirunnu....ennatheyum pole... arum kanathe....

divya chandran said...

sathyamayitum ithokke thanneyum oru nostalgic feel nte prathibhalanam allee akkuu???

miyamalhar said...

THIRAYANAMENNUNDAYIRUNNU BUT ICHIRI ANGU VAST AAYI ENNU THONNIPPOYI ATHAA...MASHITHANDUM IVARUTE KUTUMBATHIL PETTATHU THANNE

miyamalhar said...

theerchayayum,nammal athokke orthu thirayumbazhaanu kure okke missayallo ennu karuthuka,but athu kondu roadukal venda ennalla but nashtangal eppozhum dukkikkanullathaanallo chechi..namukkatnenkilum cheyyam

shyna/anjali

shyna/anjali
mazhakkaalam