Wednesday, April 4, 2012

യാത്രക്കാരികളുടെ
ശ്രദ്ധയ്ക്ക്‌..

അക്ബര്‍ ഇരിങ്ങല്‍

'' യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌,

മംഗലാപുരത്ത് നിന്ന് തിരുവനന്ത പുരം വരെ പോകുന്ന 8760 നമ്പര്‍ past passenger അല്പസമയത്തിനകം ഒന്നാം നമ്പര്‍
പ്ലാറ്റ് ഫോമില്‍ എതിചെരുന്നതാണ്; कृपया...

പ്രിയംവദ ആഴ്ചപതിപ്പ് ബാഗില്‍ മടക്കി വച്ച് പ്ലാറ്റ് ഫോമിന്‍റെ മുന്‍ ഭാഗത്തേക്ക് നടന്നു. വെക്കേഷന്‍ കഴിഞ്ഞു ഇന്നലെ പോകേണ്ടതാണ്,മടിച്ചു,ഇന്നിപ്പോള്‍ തിരക്കൊന്നുമില്ല.

ലേഡീസ് കമ്പാര്‍ട്മെ ന്ടില്‍ ഒരു തമിഴ് വൃദ്ധ ഒഴികെ മറ്റാരുമില്ല.ഹെഡ് സെറ്റ് ചെവിയില്‍ തിരുകി പ്രിയംവദ അരികു ചേര്‍ന്നിരുന്നു.വണ്ടി പല്ലവിയും അനുപല്ലവിയും കഴിഞ്ഞു ചരണത്തിലേക്ക് കടന്നു.

ഇടനാഴിയിലൂടെ ഒരു അശ്ലീല തമിഴ് ഗാനം മൂളലായും ചൂളമടിയായും കടന്നു പോയി.അതിനു പിന്നാലെ പോയ കറുത്ത് മെലിഞ്ഞു ആകെ മുഷിഞ്ഞ രൂപത്തെ പ്രിയംവദ ഒരിക്കലെ നോക്കിയുള്ളൂ.അല്‍പസമയം കറങ്ങി നിന്ന് ആ ചെറുപ്പക്കാരന്‍ പ്രിയംവദയുടെ മുന്‍പില്‍ വന്നിരുന്നു.

നാണയ തുട്ടുകള്‍ നിലത്തിട്ടു അത് പെരുക്കിയെടുക്കുമ്പോള്‍ തന്റെ കാല്‍ വിരലില്‍ തൊടാന്‍ ശ്രമിക്കുകയും,അശ്ലീല ചുവയോടെ നോക്കുകയും ചെയ്യുന്നത് പ്രിയംവദ ശ്രദ്ധിച്ചു.പ്രിയംവദ ശ്വാസമടക്കിപിടിച്ചിരുന്നു.നെഞ്ജത്തും മറ്റും ആഞ്ഞു പതിക്കുന്ന അയാളുടെ വെടക്ക് നോട്ടം പ്രിയംവദ ഷാള് കൊണ്ടും ബാഗ് കൊണ്ടും തട്ടി തെറിപ്പിച്ചുകൊണ്ടിരുന്നു.

രംഗം ഉച്ചപ്പട നിലവാരത്തിലേക്ക് തരം താഴാന്‍ തുടങ്ങിയപ്പോള്‍,പ്രിയംവദ എഴുന്നേറ്റു.മുള്ളിലുടക്കിയപോലെ ഷാള്‍ അവളെ പിന്നോട്ട് വലിച്ചു.പ്രിയംവദ കാലുകള്‍ ഒരു താളത്തില്‍ ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടും വച്ചു.

അടിനാഭിയില്‍ കൈ അമര്‍ത്തി പിടിച്ചു അയാള്‍ വിഷുവിനു കത്തിച്ച റാട്ട് പോലെ സീറ്റിനു താഴെ കിടന്നു കറങ്ങി.കാലിനിടയിലൂടെ ഇഴഞ്ഞു വരുന്ന ജലാശയവും അയാളുടെ പകച്ച നോട്ടവും കറക്ക ത്തിനിടയില്‍ പ്രിയംവദ ശ്രദ്ധിച്ചു.വയറ്റില്‍ കെട്ടിയ ഷാള്‍ ഒന്നുകൂടെ മുറുക്കി കാല്‍ വായുവില്‍ ഒരുവട്ടം ചുഴറ്റി മുന്നോട്ടു വന്നു.അടിനാഭിയില്‍ പറങ്കി മുളകരച്ചു തേച്ച പോലത്തെ എരിവു ശരീരമാകെ പടര്‍ന്നു അയാള്‍ ദയനീയമായി അവളെ നോക്കി. അശ്ലീലം ആ നോട്ടത്തില്‍ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.അന്തം വിട്ട അയാളുടെ മുഖം സെക്കന്റില്‍ മൂന്നു തവണ വലത്തോട്ടും രണ്ടുതവണ ഇടത്തോട്ടും അതിവേഗത്തില്‍ ചലിച്ചു.

ആ അടികള്‍ കാലു കൊണ്ട് തന്നെയായിരുന്നു എന്ന് അയാള്‍ക്ക്‌ വിശ്വസിക്കാനേ കഴിഞ്ഞില്ല.''എന്നെ കൊല്ലരുതേ''എന്ന് പറയാനുള്ള ശേഷി പോലും അയാളില്‍ അവശേഷിക്കുന്നുന്ടായിരുന്നില്ല. ഒരു കൈ ജനനെന്ദ്രിയത്തിലും ,മറുകൈ കവിളത്തും വച്ചു അയാള്‍ ഹതാശനായി നിലത്തു കിടന്നു പുളഞ്ഞു.ഇടക്കിടെ അയാള്‍ തമിഴില്‍ നിലവിളിച്ചു.
അയാള്‍ 'നക്ഷത്രമെണ്ണി' ആറെഴെണ്ണം. ..

* * * * * * *

വൈ ദിസ്‌ കൊലവെറി
കൊലവെറി കൊലവെറി ഡി...
കൊലവെറി അലാറം കര്‍ണ്ണപടം തുളച്ചു കയറി.ഉറങ്ങാന്‍ സമ്മതിക്കില്ല എന്നുറപായപ്പോള്‍ പ്രിയംവദ ഉണര്‍ന്നു കൊടുത്തു.
കുളിക്കാന്‍ കയറുമ്പോള്‍ അമ്മയുടെ വക ഒരു ശകാരം വരവ് വച്ചു.''എന്താടി നേരത്തും കാലത്തും എഴുന്നേറ്റു പോകാന്‍ നോക്കിക്കൂടെ,ഇന്നലെ കിടന്നുരുണ്ടങ്ങ്‌ മടിച്ചു കളഞ്ഞു.''
'' അമ്മെ പുലരാന്‍ കാലത്ത് ഞാന്‍ കണ്ട സ്വപ്നം തീരാന്‍ ഇത്രേം സമയമെടുത് അതാ..." എന്ന് പറയണമെന്ന് തോന്നി പറഞ്ഞില്ല നുള്ളിന്റെ എരിവോര്‍തപ്പോള്‍.
കണ്ണെഴുതി പൊട്ടുകുത്തി പുറപ്പെട്ടൊരുക്കിയെടുത്ത തന്റെ ശരീരം ഉന്തിലും തള്ളിലും വെടക്ക് നോട്ടത്തിലും പെട്ട് ,മംഗലാപുരം എക്സ്പ്രെസ്സില്‍ ഒന്ന് എറണാകുളം വരെ എത്തിക്കാന്‍ അവള്‍ വെട്ടുവഴി കടന്നു കവലയിലേക്കിറങ്ങി.

കവലയിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇന്ന് രാവിലെ പോട്ടിമുളച്ചപോലുള്ള നവജാത ബോര്‍ഡു കണ്ടു ഒരു വട്ടവും,അതില്‍ എഴുതിയത് വായിച്ചു മറ്റൊരു വട്ടവും പ്രിയം വദ ഞെട്ടി.

''JAPPAN KARATE DO KENYU RYU INDIA
ലേഡീസ് ബാച്ച് ഉടന്‍ ആരംഭിക്കുന്നു.....''.

2 comments:

divya chandran said...

verum oru swapnathil othukendiyirunnillaa akkuu...

miyamalhar said...

othukkiyathalla...nale yadarthyamakenda oru swapnam
nale natakkendunna oru yadarthyam

shyna/anjali

shyna/anjali
mazhakkaalam